കോട്ടയം: വൈക്കം തലയാഴത്ത് കോട്ടയത്ത് പ്രസവത്തിന് പിന്നാലെ മരിച്ച നവജാത ശിശുവിനെ കുഴിച്ചിട്ടു. അന്യസംസ്ഥാനക്കാരിയായ യുവതിയുടെ കുഞ്ഞിനെയാണ് കുഴിച്ചിട്ടത്. ഇന്നലെ വീട്ടിൽ വെച്ച് ആണ് യുവതി പ്രസവിച്ചത്. സംഭവം അറിഞ്ഞതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു.
കുട്ടിക്ക് ജീവനില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് വീടിന്റെ അടുത്ത് കുഴിച്ചിടുകയായിരുന്നു. പിന്നീട് നാട്ടുകാർ ആശാ വർക്കറിനെ സംഭവം അറിയിക്കുകയും, ആശാ വർക്കർ പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
സംഭവത്തിൽ അസ്വാഭാവികതയില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. നാട്ടുകാർ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് പരിശോധിക്കാൻ തീരുമാനിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kottayam, New Born Baby Death