ഷഹലയുടെ മരണം: ക്ലാസ് മുറി ഉൾപ്പെടുന്ന കെട്ടിടം പൊളിക്കും; പുതുതായി നിർമിക്കുന്നത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം ആയിരിക്കും പണി കഴിപ്പിക്കുക. പുതിയ കെട്ടിടത്തിന്‍റെ നിർമാണ പ്രവൃത്തികൾ ആറുമാസം കൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

News18 Malayalam | news18
Updated: November 25, 2019, 8:02 AM IST
ഷഹലയുടെ മരണം: ക്ലാസ് മുറി ഉൾപ്പെടുന്ന കെട്ടിടം പൊളിക്കും; പുതുതായി നിർമിക്കുന്നത് അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം
News18
  • News18
  • Last Updated: November 25, 2019, 8:02 AM IST
  • Share this:
കൽപറ്റ: ക്ലാസ് മുറിയിൽ പാമ്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവത്തിൽ കൂടുതൽ നടപടികൾ. സർവജന ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഷഹല പാമ്പു കടിയേറ്റ് മരിച്ച ക്ലാസ് മുറി ഉൾപ്പെടുന്ന കെട്ടിടം പൊളിച്ചു മാറ്റും. ഈ കെട്ടിടം പൊളിച്ച് അവിടെ പുതിയ കെട്ടിടം നിർമിക്കുന്നതിന് തീരുമാനമായി. വിദ്യാഭ്യാസ മന്ത്രി അനുവദിച്ച രണ്ടുകോടി രൂപ ഉപയോഗിച്ചായിരിക്കും പുതിയ കെട്ടിടം നിർമിക്കുക.

പുതിയ കെട്ടിടം നിർമിക്കുന്നതിനായി നഗരസഭ എഞ്ചിനിയറിങ് വിഭാഗം തയ്യാറാക്കിയ എസ്റ്റിമേറ്റ് ചീഫ് എഞ്ചിനിയർക്കും വിദ്യാഭ്യാസ മന്ത്രിക്കും തിങ്കളാഴ്ച അയച്ചു കൊടുക്കും. പുതിയ കെട്ടിടത്തിന്‍റെ നിർമാണത്തിനുള്ള അനുമതി ലഭിച്ചാൽ ഉടൻ തന്നെ പഴയ കെട്ടിടം പൊളിക്കും. പുതുതായി പണി കഴിപ്പിക്കുന്ന കെട്ടിടത്തിൽ പത്ത് ക്ലാസ് മുറികളും 20 ശുചിമുറികളും ഉണ്ടായിരിക്കും.

അത്യാധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം ആയിരിക്കും പണി കഴിപ്പിക്കുക. പുതിയ കെട്ടിടത്തിന്‍റെ നിർമാണ പ്രവൃത്തികൾ ആറുമാസം കൊണ്ട് പൂർത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്.

വിദ്യാർഥിനി പാമ്പു കടിയേറ്റ് മരിച്ച സംഭവം; സ്കൂളിലെ മുഴുവൻ അധ്യാപകരെയും മാറ്റും

പഴയ കെട്ടിടത്തിലെ ക്ലാസ് മുറികൾ താൽക്കാലികമായി ഓഡിറ്റോറിയത്തിലേക്ക് മാറ്റും. ഇതിനു മുമ്പായി ഓഡിറ്റോറിയം നവീകരിക്കും. ഒരാഴ്ചയ്ക്കുള്ളിൽ ഓഡിറ്റോറിയത്തിന്‍റെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. യു പി വിഭാഗത്തിന് ഡിസംബർ രണ്ടിനാണ് ക്ലാസുകൾ ആരംഭിക്കുക.

അതേസമയം, എട്ടുമുതൽ പ്ലസ് ടു വരെയുള്ള ക്ലാസുകൾ ചൊവ്വാഴ്ച പുനരാരംഭിക്കും.
First published: November 25, 2019, 8:02 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading