സിറോ മലബാർ സഭ ഭൂമി വില്പന; കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ് 

കാക്കനാടുള്ള കരുണാലയത്തിന്റെ ഒരേക്കർ ഭൂമി 3 ആധാരങ്ങളാക്കി മറിച്ചു വിറ്റതിൽ ക്രമക്കേടും ഗൂഢാലോചനയും ആരോപിച്ചുള്ള പരാതിയിലാണ് കോടതി നടപടികൾ.

News18 Malayalam | news18-malayalam
Updated: January 20, 2020, 6:39 PM IST
സിറോ മലബാർ സഭ ഭൂമി വില്പന; കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസ് 
Mar George Alanchery
  • Share this:
കൊച്ചി: സിറോ മലബാർ സഭയുടെ  ഭൂമി വില്പനയുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരെ വീണ്ടും കേസെടുത്തു. കരുണാലയത്തിന്റെ ഭൂമി വില്‌പനയുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രൊക്യൂറേറ്റർ ഫാദർ ജോഷി പുതുവയെയും പ്രതിചേർത്തു.

മാർച്ച്‌ 13നു കർദിനാളിനോട് നേരിട്ട് ഹാജരാകാനും കാക്കനാട് മജിസ്‌ട്രേറ്റ് കോടതി ആവശ്യപ്പെട്ടു. കാക്കനാടുള്ള കരുണാലയത്തിന്റെ ഒരേക്കർ ഭൂമി മൂന്ന് ആധാരങ്ങളാക്കി മറിച്ചു വിറ്റതിൽ ക്രമക്കേടും ഗൂഢാലോചനയും ആരോപിച്ചുള്ള പരാതിയിലാണ് കോടതി നടപടികൾ. വിശ്വാസ വഞ്ചന, ഗൂഢാലോചന അടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് . രണ്ടു കേസാണ് എടുത്തിട്ടുള്ളത്.

also read:ലവ് ജിഹാദും പൗരത്വ ബില്ലും: സീറോ മലബാർ സഭയിൽ തർക്കം മുറുകുന്നു

ഉയർന്ന വില ലഭിക്കേണ്ട ഭൂമി കുറഞ്ഞ വിലയിൽ വിറ്റതു വഴി സഭയ്ക്ക് കോടികളുടെ നഷ്ടമുണ്ടായെന്ന് പെരുമ്പാവൂർ സ്വദേശിയായ ജോഷി വർഗ്ഗീസ് കോടതിയിൽ നല്‍കിയ പരാതിയിൽ പറയുന്നു. സഭാ ഭൂമിയിടപാട് സംബന്ധിച്ച് അന്വേഷിച്ച കമ്മീഷന്റെ കൺവീനർ ഫാദർ  ബെന്നി മാരാം പറമ്പിലിനെയും കോടതി സാക്ഷിയായി വിസ്തരിച്ചിരുന്നു. ഇതിനു ശേഷമാണ്  കോടതി  സ്വമേധയാ കേസ് എടുത്തത്.

നാല് സ്ഥല വില്പനയുമായി ബന്ധപ്പെട്ട് ഏഴ് കേസുകളാണ് കാക്കനാട് കോടതിയിൽ നല്കിയത്. ഇതിൽ രണ്ട് കേസുകളിൽ നടപടിയായി കോടതിയിൽ ഹാജരാകാൻ കർദ്ദിനാളിനോട് ആവശ്യപ്പെട്ടെങ്കിലും രണ്ടും ഹൈക്കോടതി സറ്റേ ചെയ്തു. ഇനി മൂന്ന് കേസുകൾ കൂടി കാക്കനാട് മജിസ്ട്രേറ്റ് കോടതിയുടെ പരിഗണനയിലുണ്ട്.
First published: January 20, 2020, 6:39 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading