തിരുവനന്തപുരം: പുതുവർഷത്തിൽ പോലീസ് തലപ്പത്ത് പുതിയ മേധാവിമാർ. എ.ഡി.ജി.പി. സുധേഷ് കുമാർ ഡി.ജി.പി. ആവും. എ.ഡി.ജി.പി. ബി. സന്ധ്യ ഫയർ ഫോഴ്സ് മേധാവിയായി ചുമതലയേൽക്കും.
യോഗേഷ് ഗുപ്ത ബിവറേജസ് കോർപ്പറേഷൻ ഡയറക്ടർ ആവുമ്പോൾ ഷേഖ് ദർവേശ് സാഹിബ് പോലീസ് അക്കാഡമി ഡയറക്ടറിന്റെ ചുമതലയേൽക്കും.
എസ്. ശ്രീജിത്തിനെ എ.ഡി.ജി.പിയാക്കി. വിജയ് സാഖറെ ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി.യാകും. നാഗരാജു പുതിയ കൊച്ചി സിറ്റി പോലീസ് കമ്മീഷണറും എ.ഡി.ജി.പി. അനിൽകാന്തു റോഡ് സേഫ്റ്റി കമ്മീഷണറുമാകും.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.