'സ്കൂളിൽ പോകൂ'; ജയിൽ ഉദ്യോഗസ്ഥരോട് ഋഷിരാജ് സിംഗ്

സ്ക്കൂളുകളിലും കോളേജുകളിലും വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തതിന്റെ അനുഭവത്തിലാണ് ജയിൽ ഡിജിപിയുടെ പുതിയ നിർദ്ദേശം.

News18 Malayalam | news18-malayalam
Updated: January 17, 2020, 11:18 AM IST
'സ്കൂളിൽ പോകൂ'; ജയിൽ ഉദ്യോഗസ്ഥരോട് ഋഷിരാജ് സിംഗ്
ഋഷിരാജ് സിംഗ്
  • Share this:
ജയിൽ ഉദ്യോഗസ്ഥരെ സ്ക്കൂളിൽ പറഞ്ഞയച്ച് ജയിൽ ഡിജിപി ഋഷിരാജ് സിംഗ്.  തെറ്റിദ്ധരിക്കണ്ട, പഠിയ്ക്കാനും പഠിപ്പിയ്ക്കാനുമല്ല ഋഷിരാജ് സിംഗ് ജയിൽ ഉദ്യോഗസ്ഥരോട് സ്ക്കൂളിൽ പോവാൻ പറഞ്ഞത്. സ്ക്കൂളുകളിലും കോളേജുകളിലും വാർഷികാഘോഷ പരിപാടികളിൽ പങ്കെടുത്തതിന്റെ അനുഭവത്തിലാണ് ജയിൽ ഡിജിപിയുടെ പുതിയ നിർദ്ദേശം.

Also Read-  'നീ മുസ്‌ലിമാണല്ലേ.. ഞാൻ ടീച്ചറിനോട് പറയും'; കൊച്ചുമകനുണ്ടായ അനുഭവം പറഞ്ഞ് കെമാൽ പാഷ

സ്ക്കൂളുകളിലെയും കോളേജുകളിലെയും പി ടി എ യോഗങ്ങളിലും വാർഷിക പരിപാടികളിലും അമ്മമാരാണ് ഭൂരിഭാഗവും പങ്കെടുക്കുന്നത്. അച്ഛൻമാർ നൈസായി ഇതിൽ നിന്നും തലയൂരുന്നുവെന്നാണ് സ്ക്കൂൾ - കോളേജ് അധികൃതർ ഋഷിരാജ് സിംഗിനോട് പറഞ്ഞത്. ഇത്തരം യോഗങ്ങളിൽ  അച്ഛനും ഒരുമിച്ച്  അമ്മയും പങ്കെടുക്കുന്നത് കുട്ടികൾക്ക് സന്തോഷം നൽകുന്നതാണ്.

അതു കൊണ്ട് ഇനി മുതൽ ജയിൽ ഉദ്യോഗസ്ഥർ അവരുടെ മക്കളുടെ സ്കൂളുകളിൽ നടക്കുന്ന പിടിഎ യോഗങ്ങളിലും വാർഷിക പരിപാടികളിലും പങ്കെടുക്കണമെന്ന് നിർദ്ദേശിച്ചാണ് സർക്കുലർ ഇറക്കിയിട്ടുള്ളത്. എന്തായാലും ജയിൽ ഡിജിപിയുടെ നിർദ്ദേശത്തെ ഉദ്യോഗസ്ഥരെല്ലാം സ്വാഗതം ചെയ്യുന്നു.


Follow Malayalam.News18.com on Facebook, Youtube, Helo, Sharechat, Twitter and Instagram

First published: January 17, 2020
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍