നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാ സംവിധാനം; ജില്ലകളില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും
നിലവിലെ ചെയര്‍മാനായ വെള്ളാപ്പള്ളി നടേശന് തന്നെയാണ് പുതിയ പ്രസിഡണ്ട്.
news18-malayalam
Updated: October 7, 2019, 4:30 PM IST

ഫയൽ ചിത്രം
- News18 Malayalam
- Last Updated: October 7, 2019, 4:30 PM IST
തിരുവനന്തപുരം: നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് സ്ഥിരം സംഘടനാ സംവിധാനമുണ്ടാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന സമിതി യോഗം തീരുമാനിച്ചു. പുതിയ സെക്രട്ടറിയറ്റ് രൂപീകരിക്കുകയും ഭാരവാഹികളെ തെരഞ്ഞെടുക്കുകയും ചെയ്തു.
നിലവിലെ ചെയര്‍മാനായ വെള്ളാപ്പള്ളി നടേശന് തന്നെയാണ് പുതിയ പ്രസിഡണ്ട്. ഇപ്പോള്‍ കണ്‍വീനറായ പുന്നല ശ്രീകുമാറാണ് ജനറല്‍ സെക്രട്ടറി. മറ്റു ഭാരവാഹികള്‍: അഡ്വ. കെ സോമപ്രസാദ് (ട്രഷറര്‍), പി രാമഭദ്രന് (ഓര്‍ഗനൈസിങ് സെക്രട്ടറി), വൈസ് പ്രസിഡണ്ടുമാര്‍- ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ബി രാഘവന്, അഡ്വ സി കെ വിദ്യാസാഗര്‍, സെക്രട്ടറിമാര്‍- അഡ്വ. പി ആര് ദേവദാസ്, ടി പി കുഞ്ഞുമോന്, അഡ്വ. കെ പി മുഹമ്മദ് സെക്രട്ടറിയറ്റ് അംഗങ്ങള്‍- അഡ്വ. കെ ശാന്തകുമാരി, അബ്ദുല്‍ ഹക്കിം ഫൈസി, പി കെ സജീവ്, ഇ എ ശങ്കരന്, കെ ടി വിജയന്, അഡ്വ. വി ആര് രാജു, രാമചന്ദ്രന് മുല്ലശ്ശേരി, കെ കെ സുരേഷ് . ഭാരവാഹികളടക്കം 18 പേരുള്ളതാണ് പുതിയ സെക്രട്ടറിയറ്റ്. നവോത്ഥാന മൂല്യ സംരക്ഷണ സമിതിയുടെ പ്രവര്‍ത്തനം വിപുലമാക്കി താഴെ തലത്തിലേക്ക് കൊണ്ടുപോകുന്നതിന്റെ ഭാഗമായാണ് സംഘടനാസംവിധാനത്തിന്റെ ഘടനയില്‍ മാറ്റം വരുത്തിയത്. സമിതി രജിസ്റ്റര്‍ ചെയ്യാനും തിരുവനന്തപുരത്ത് ഓഫീസ് സംവിധാനം ഒരുക്കാനും യോഗം തീരുമാനിച്ചു.
നവംബറില്‍ എല്ലാ ജില്ലയിലും സമിതിയുടെ ആഭിമുഖ്യത്തില്‍ ബഹുജന കൂട്ടായ്മ സംഘടിപ്പിക്കാന്‍ നിശ്ചയിച്ചു. . ഈ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനം നവംബര്‍ ഒന്നിന് തിരുവനന്തപുരം ഗാന്ധി പാര്‍ക്കില്‍ മുഖ്യമന്ത്രി നിര്‍വഹിക്കും. നവോത്ഥാന മൂല്യങ്ങളെ ആസ്പദമാക്കി ഡിസംബറില്‍ കേമ്പസുകളില്‍ സംവാദം സംഘടിപ്പിക്കാനും തീരുമാനിച്ചു. 2020 ജനുവരിയില്‍ കാസര്‍കോട്ടു നിന്ന് തിരുവനന്തപുരത്തേക്ക് നവോത്ഥാന സ്മൃതി യാത്ര നടത്തും.
നവോത്ഥാന മൂല്യ സംരക്ഷണ സമിതിക്ക് ഇതിനകം തന്നെ കേരളത്തിന്റെ സാമൂഹിക മണ്ഡല്ത്തില് നല്ല സ്ഥാനം നേടാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമിതിയുടെ പ്രവര്‍ത്തനം ശക്തമായി മുമ്പോട്ടുകൊണ്ടുപോകണമെന്നും നവോത്ഥാന മൂല്യങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ വെല്ലുവിളികള്‍ ഏറ്റെടുക്കണമെന്നും യോഗത്തില്‍ അധ്യക്ഷത വഹിച്ച വെള്ളാപ്പള്ളി നടേശന് പറഞ്ഞു.
Also Read നവോത്ഥാന സമിതി സമുദായ സംഘടനകളെ വരുതിയിലാക്കാനുള്ള സിപിഎമ്മിന്റെ അജണ്ട: സി പി സുഗതൻ
നിലവിലെ ചെയര്‍മാനായ വെള്ളാപ്പള്ളി നടേശന് തന്നെയാണ് പുതിയ പ്രസിഡണ്ട്. ഇപ്പോള്‍ കണ്‍വീനറായ പുന്നല ശ്രീകുമാറാണ് ജനറല്‍ സെക്രട്ടറി. മറ്റു ഭാരവാഹികള്‍: അഡ്വ. കെ സോമപ്രസാദ് (ട്രഷറര്‍), പി രാമഭദ്രന് (ഓര്‍ഗനൈസിങ് സെക്രട്ടറി), വൈസ് പ്രസിഡണ്ടുമാര്‍- ഡോ. ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയോസ്, ബി രാഘവന്, അഡ്വ സി കെ വിദ്യാസാഗര്‍, സെക്രട്ടറിമാര്‍- അഡ്വ. പി ആര് ദേവദാസ്, ടി പി കുഞ്ഞുമോന്, അഡ്വ. കെ പി മുഹമ്മദ് സെക്രട്ടറിയറ്റ് അംഗങ്ങള്‍- അഡ്വ. കെ ശാന്തകുമാരി, അബ്ദുല്‍ ഹക്കിം ഫൈസി, പി കെ സജീവ്, ഇ എ ശങ്കരന്, കെ ടി വിജയന്, അഡ്വ. വി ആര് രാജു, രാമചന്ദ്രന് മുല്ലശ്ശേരി, കെ കെ സുരേഷ് . ഭാരവാഹികളടക്കം 18 പേരുള്ളതാണ് പുതിയ സെക്രട്ടറിയറ്റ്.