• News
  • World Cup 2019
  • Sports
  • Films
  • Budget 2019
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആചാരവിഷയങ്ങളിലെ തർക്കങ്ങൾ പരിഹരിക്കാന്‍ പുതിയ കൂട്ടായ്മയുമായി സംഘപരിവാര്‍

ആറുമാസംകൊണ്ട് സംസ്ഥാനതലത്തിൽ ശക്തമായ സാന്നിധ്യമായി മാറാനാണ് കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്.

news18
Updated: May 21, 2019, 8:00 AM IST
ആചാരവിഷയങ്ങളിലെ തർക്കങ്ങൾ പരിഹരിക്കാന്‍ പുതിയ കൂട്ടായ്മയുമായി സംഘപരിവാര്‍
sangh
news18
Updated: May 21, 2019, 8:00 AM IST
കോട്ടയം: ശബരിമല അടക്കം ആചാരവിഷയങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരിഹരിക്കാന്‍ സംഘപരിവാറിന്റെ നേതൃത്വത്തിൽ പുതിയ കൂട്ടായ്മ. ക്ഷേത്രവുമായി ബന്ധപ്പെട്ട് നിൽക്കുന്ന എല്ലാവരെയും അണിനിരത്തി സ്വാമി ചിദാനന്ദപുരിയുടെ നേതൃത്വത്തിൽ കൂട്ടായ്‌മ.

Also Read-നഴ്സിങ് സേവന ചരിത്രത്തിലെ തിളങ്ങുന്ന നക്ഷത്രം; ലിനിയുടെ ഓർമകൾക്ക് ഒരു വയസ്

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ വിഷയങ്ങളിൽ ഉണ്ടാകുന്ന ഭിന്നതകൾ കൂടി പരിഹരിക്കാൻ ലക്ഷ്യം വച്ചുള്ളതാണ് കൂട്ടായ്മ. ശബരിമല വിഷയത്തിൽ പരിവാറിന് ഉള്ളിൽ തന്നെ രണ്ട് അഭിപ്രായം ശക്തമായി ഉയർന്നിരുന്നു. സോഷ്യൽ മീഡിയയിൽ അടക്കം വൻ വിവാദത്തിനു ഇത് കാരണമായിരുന്നു. ഇത്തരം പ്രശ്നങ്ങൾ കൂടി പരിഹരിക്കാനാണ് കൂട്ടായ്മ.

Also Read-'മോദിയെ ട്രോളുന്നത് യാതൊരു പണിയും ഇല്ലാത്ത ചില കൃമികൾ': ട്രോളൻമാർക്കെതിരെ വീണ്ടും കണ്ണന്താനം

പരിഷ്കരിക്കേണ്ട ആചാരങ്ങളെക്കുറിച്ചും ഇവിടെ ചർച്ച ചെയ്യും. ആറുമാസംകൊണ്ട് സംസ്ഥാനതലത്തിൽ ശക്തമായ സാന്നിധ്യമായി മാറാനാണ് കൂട്ടായ്മ ലക്ഷ്യം വെക്കുന്നത്. ക്ഷേത്രവുമായി ബന്ധപ്പെട്ട വിവിധ ആളുകളെ കൂടാതെ സന്യാസിമാരും, ആചാര്യന്മാരും കൂട്ടായ്മയുടെ ഭാഗമാണ്.

First published: May 21, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...