ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുന്നു: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ

അനുയായികളുടെ സഹായത്തോടെ യൂട്യൂബ് ചാനലുണ്ടാക്കിയെന്നും ഇതു വഴി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നുമാണ് പരാതി.

News18 Malayalam | news18
Updated: October 23, 2019, 9:28 AM IST
ദൃശ്യങ്ങൾ പ്രചരിപ്പിച്ച് അപകീർത്തിപ്പെടുത്തുന്നു: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതിക്കാരിയായ കന്യാസ്ത്രീ
News 18
  • News18
  • Last Updated: October 23, 2019, 9:28 AM IST
  • Share this:
കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പുതിയ പരാതിയുമായി കന്യാസ്ത്രീ. തന്നെ തിരിച്ചറിയുന്ന തരത്തിലുള്ള ദൃശ്യങ്ങൾ നവമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് തന്നെ അപകീർത്തിപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് കാട്ടി ദേശീയ വനിതാ കമ്മീഷനും സംസ്ഥാന വനിതാ കമ്മീഷനും പരാതി നല്‍കിയിരിക്കുകയാണിവർ.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗ പരാതിയുമായി കന്യാസ്ത്രീ എത്തിയത് വൻ വിവാദങ്ങൾക്ക് വഴി വച്ചിരുന്നു. പരാതി നൽകിയിട്ടും പൊലീസ് നടപടി വൈകിയതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ പ്രതിഷേധവുമായി സത്യാഗ്രഹം ആരംഭിച്ചതുമൊക്കെ ഏറെ കോളിളക്കങ്ങൾ സൃഷ്ടിച്ചിരുന്നു, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. മൂന്നാഴ്ചയോളം ജയിലിൽ കഴിഞ്ഞ ഫ്രാങ്കോ പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.

Also Read-തന്നെക്കാള്‍ സുന്ദരി: അസൂയ മൂത്ത് മോഡലായ സഹോദരിയെ ക്രൂരമായി കൊലപ്പെടുത്തിയ യുവതിക്ക് 13 വർഷം തടവ്

ഇതോടെയാണ് കന്യാസ്ത്രീ പുതിയ പരാതിയുമായി എത്തിയിരിക്കുന്നത്. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഫ്രാങ്കോ അനുയായികളുടെ സഹായത്തോടെ യൂട്യൂബ് ചാനലുണ്ടാക്കിയെന്നും ഇതു വഴി അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്നുമാണ് പരാതി. ബലാത്സംഗക്കേസിലെ ഇരയായ കന്യാസ്ത്രീയ തിരിച്ചറിയാൻ പറ്റുന്ന തരത്തിലുള്ള വീഡിയോകൾ പ്രചരിപ്പിച്ചുവെന്നും ആക്ഷേപമുണ്ട്. ഇതോടെയാണ് ഇവർ പരാതിയുമായി വനിതാ കമ്മീഷനെ സമീപിച്ചിരിക്കുന്നത്.

First published: October 23, 2019, 9:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading