നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ അരയും തലയും മുറുക്കി അധികൃതർ; കൊച്ചിയിൽ പുതിയ സൈബർ ഡോം

  സൈബർ കുറ്റകൃത്യങ്ങൾക്ക് തടയിടാൻ അരയും തലയും മുറുക്കി അധികൃതർ; കൊച്ചിയിൽ പുതിയ സൈബർ ഡോം

  New cyberdome to start functioning in Kochi | ഒരുങ്ങുന്നത് നൂതന സാങ്കേതിക വിദ്യകളുടെ കേന്ദ്രം

  Cyber crime

  Cyber crime

  • Share this:
   സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാനായി കൊച്ചിയിലും കേന്ദ്രമൊരുങ്ങുന്നു. കൊച്ചിയിലെ സൈബര്‍ ഡോമിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ശനിയാഴ്ച നിര്‍വഹിക്കും. നൂതന സാങ്കേതിക വിദ്യകളിലൂടെ ഒരുങ്ങുന്ന കേന്ദ്രത്തിലൂടെ സൈബർ കുറ്റകൃത്യങ്ങൾ ഒരു പരിധിവരെ തടയാനാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.

   സൈബര്‍ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വിശദമായ അന്വേഷണം നടത്താന്‍ സൈബര്‍ ഡോം വരുന്നതിലൂടെ സാധിക്കും. ആവശ്യമെങ്കില്‍ സാങ്കേതിക വിദഗ്ധരുടെ സഹായവും തേടും. ജില്ലയിലെ 125 സ്കൂളുകളില്‍ സൈബര്‍ സെക്യൂരിറ്റി ക്ലബ്ബുകളും സൈബര്‍ ഡോമിന്റെ ഭാഗമായി ആരംഭിക്കും.ഇന്‍ഫോപാര്‍ക്കിലെ ഫെയ്സ് രണ്ടിലെ ജ്യോതിര്‍മയയില്‍ സൈബര്‍ ഡോമിന്റെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. ഔദ്യോഗിക ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുക.
   First published:
   )}