Mullapperiyar| 'മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം, ആശങ്ക സർക്കാരിനെ അറിയിച്ചു': ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Mullapperiyar| 'മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് വേണം, ആശങ്ക സർക്കാരിനെ അറിയിച്ചു': ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
''മുല്ലപ്പെരിയാർ അണക്കെട്ട് (Mullaipperiyar Dam) പഴയതാണെന്നത് യാഥാർത്ഥ്യമാണ്. അവിടെ പുതിയ ഡാം (New Dam) വേണം. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ''
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
Last Updated :
Share this:
തിരുവനന്തപുരം: മുല്ലപ്പെരിയാർ (Mullaipperiyar) വിഷയത്തിലെ തന്റെ ആശങ്ക സംസ്ഥാന സർക്കാരിനെ (Kerala Government) അറിയിച്ചിട്ടുണ്ടെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ (Governor Arif Muhammad Khan). ചിലർ ഈ വിഷയത്തിൽ തന്നെ വന്ന് കണ്ടിരുന്നു. അവർ അവരുടെ ആശങ്ക രേഖപ്പെടുത്തി. അക്കാര്യം സംസ്ഥാന സർക്കാരിനെ അറിയിച്ചു. അവർ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഗവർണർ പറഞ്ഞു.
മുല്ലപ്പെരിയാർ അണക്കെട്ട് (Mullaipperiyar Dam) പഴയതാണെന്നത് യാഥാർത്ഥ്യമാണ്. അവിടെ പുതിയ ഡാം (New Dam) വേണം. പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ജല തർക്കങ്ങളിൽ (Water Dispute) ശാശ്വത പരിഹാരമുണ്ടാക്കേണ്ടത് കോടതികളാണ് (Judiciary). തമിഴ്നാടുമായുള്ള (Tamil Nadu) ചർച്ചയിൽ പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 137.45 അടിയായി. ഒരു മണിക്കൂറിനുള്ളിൽ 0.10 അടി വെള്ളമാണ് അണക്കെട്ടിൽ ഉയർന്നത്. സ്പിൽവേ ഷട്ടർ ഉയർത്തി നിയന്ത്രിത അളവിൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാടിന് ജലവിഭവ വകുപ്പ് കത്ത് നൽകിയിട്ടുണ്ട്. തമിഴ്നാട് പൊതുമരാമത്ത് വകുപ്പിനാണ് കത്ത് നൽകിയത്.
തുലാവർഷം എത്തുമ്പോൾ ജലനിരപ്പ് വേഗത്തിൽ ഉയരാൻ ഇടയുള്ളതിനാൽ അനിയന്ത്രിതമായ തോതിൽ വെള്ളം അഴിച്ചുവിടുന്ന സാഹചര്യം ഒഴിവാക്കണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മുല്ലപ്പെരിയാർ അണക്കെട്ടിലെ വെള്ളം ഉയരുന്ന സാഹചര്യമാണുള്ളത്.
ജലനിരപ്പ് 136 അടി പിന്നിട്ടതോടെ കഴിഞ്ഞ ദിവസം ആദ്യ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ജലനിരപ്പ് 138 അടിയിലെത്തുന്നതോടെ രണ്ടാമത്തെ മുന്നറിയിപ്പ് പുറപ്പെടുവിക്കും. 142 അടിയാണ് അനുവദനീയ സംഭരണ ശേഷി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ജില്ലാ ഭരണകൂടം അറിയിച്ചിരിക്കുന്നത്. ആവശ്യമെങ്കിൽ പെരിയാർ തീരത്തുള്ളവരെ മാറ്റി പാർപ്പിക്കാനുള്ള നടപടികൾ പൂർത്തിയാക്കിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.