കന്നിക്കാരെല്ലാം അറുപതിനു താഴെ; പുതുമുഖങ്ങളിലെ ബേബി കെ.യു ജനീഷ് കുമാർ
കന്നിക്കാരെല്ലാം അറുപതിനു താഴെ; പുതുമുഖങ്ങളിലെ ബേബി കെ.യു ജനീഷ് കുമാർ
കൂട്ടത്തിൽ ഏറ്റവും ചെറുപ്പക്കാരായ വി കെ പ്രശാന്തും കെ യു ജനീഷ് കുമാറും ഭരണപക്ഷ നിരയ്ക്ക് കൂടുതൽ ചെറുപ്പം നൽകും.
News18
Last Updated :
Share this:
തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന അഞ്ച് എം എൽ എമാരും നിയമസഭയിൽ കന്നിക്കാരാണ്. പാലായിൽ നിന്നും ജയിച്ച മാണി സി കാപ്പനെ കൂടി കൂട്ടിയാൽ തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ആറ് പുതുമുഖങ്ങൾ ഉണ്ടാകും. മാണി സി കാപ്പന്റെ സത്യപ്രതിജ്ഞ കഴിഞ്ഞെങ്കിലും നിയമസഭാ സമ്മേളനം ഇതിനിടയിൽ നടന്നിരുന്നില്ല.
പുതിയ ആറ് അംഗങ്ങളിലൂടെ
നിയമസഭ കൂടുതൽ ചെറുപ്പമാവുകയാണ്. ഹൈബി ഈഡൻ രാജി വെച്ച എറണാകുളം ഒഴിച്ചു നിർത്തിയാൽ പുതുതായി എത്തിയ എം എൽ എമാരെല്ലാം അവരുടെ മണ്ഡലങ്ങളെ മുമ്പ് പ്രതിനിധീകരിച്ച എം എൽ എമാരേക്കാൾ ചെറുപ്പമാണ്. കൂട്ടത്തിൽ ഏറ്റവും ചെറുപ്പക്കാരായ വി കെ പ്രശാന്തും കെ യു ജനീഷ് കുമാറും ഭരണപക്ഷ നിരയ്ക്ക് കൂടുതൽ ചെറുപ്പം നൽകും.
വി.കെ പ്രശാന്ത് (38)
തിരുവനന്തപുരം മേയർ ആയിരുന്ന വി.കെ പ്രശാന്ത് നിയമസഭയിലെ കന്നിക്കാരിലെ ഇളമുറക്കാരിൽ ഒരാൾ. 38 വയസ് ആണ് വി.കെ പ്രശാന്തിന്റെ പ്രായം. മണ്ഡലം രൂപീകരിച്ചതിനു ശേഷം നാലിൽ മുന്നൂ തവണയും ജയിച്ച യു ഡി എഫിന് കനത്ത തിരിച്ചടി നൽകിയാണ് പ്രശാന്തിന്റെ വിജയം.
കെ.യു ജനീഷ് കുമാർ (36)
നിയമസഭയിലേക്ക് എത്തുന്ന പുതുമുഖങ്ങളിൽ 'ബേബി' കോന്നിയിൽ അട്ടിമറി വിജയം നേടിയ സിപിഎമ്മിന്റെ കെ.യു ജനീഷ് കുമാർ ആണ്. കോന്നി മണ്ഡലം വർഷങ്ങളായി കോൺഗ്രസ് കൈവശം വെച്ചിരുന്നത് അടൂർ പ്രകാശിലൂടെ ആയിരുന്നു. എന്നാൽ, അടൂർ പ്രകാശ് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ ഒഴിവു വന്ന മണ്ഡലത്തിൽ കെ.യു ജനീഷ് കുമാറിനെ ഇറക്കി സി.പി.എം വിജയിക്കുകയായിരുന്നു.
ഷാനിമോൾ ഉസ്മാൻ (53)
അരനൂറ്റാണ്ടിനു ശേഷമാണ് അരൂർ മണ്ഡലത്തിൽ കോൺഗ്രസിന് വിജയം കണ്ടെത്താൻ കഴിഞ്ഞത്. അതും ഷാനിമോൾ ഉസ്മാനിലൂടെ. അരൂർ എം എൽ എ ആയിരുന്ന ആരിഫ് ലോക്സഭയിലേക്ക് ജയിച്ചു പോയപ്പോഴാണ് നിയമസഭാ ഉപതെരഞ്ഞെടുപ്പിന് അരൂരിൽ വേദിയൊരുങ്ങിയത്. 2079 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു അരൂരിൽ ഷാനിമോളുടെ വിജയം.
ടി.ജെ വിനോദ് (56)
ഹൈബി ഈഡൻ എന്ന ചെറുപ്പക്കാരനിൽ നിന്ന് 56 കാരനായ ടി.ജെ വിനോദിലേക്ക് എത്തിയപ്പോൾ മണ്ഡലം നിലനിർത്താൻ കഴിഞ്ഞെങ്കിലും എറണാകുളത്ത് കോൺഗ്രസിന്റെ ഭൂരിപക്ഷം കുറഞ്ഞു. നിയമസഭയിലേക്ക് ആദ്യമായാണ് ടി.ജെ വിനോദ് എത്തുന്നത്.
എം.സി ഖമറുദ്ദിൻ (59)
2016ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 89 വോട്ടുകളുടെ മാത്രം ഭൂരിപക്ഷത്തിൽ ആയിരുന്നു മഞ്ചേശ്വരത്ത് ലീഗിന്റെ വിജയം. എന്നാൽ, അത് 7923 വോട്ടിന്റെ ഭൂരിപക്ഷമായി ഉയർത്താൻ ഖമറുദ്ദിന് ഒരു തടസമായില്ല. 59 കാരനായ ഖമറുദ്ദിൻ ആദ്യമായാണ് നിയമസഭയിലേക്ക്.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.