• HOME
 • »
 • NEWS
 • »
 • kerala
 • »
 • CPM | തലമുറമാറ്റവുമായി സി.പി.എം. സംസ്ഥാന സമിതി സാധ്യതാപ്പട്ടിക; റഹീമും വി.പി സാനുവും ജെയ്ക് സി തോമസും പട്ടികയില്‍

CPM | തലമുറമാറ്റവുമായി സി.പി.എം. സംസ്ഥാന സമിതി സാധ്യതാപ്പട്ടിക; റഹീമും വി.പി സാനുവും ജെയ്ക് സി തോമസും പട്ടികയില്‍

സമ്മേളനത്തിന്‍റെ അവസാന ദിനമായ ഇന്ന് പുതിയ സംസ്ഥാന സമിതിയെയും പുതിയ സെക്രട്ടറിയേയും സെക്രട്ടേറിയറ്റിനെയും ഔദ്യോഗികമായി തിരഞ്ഞെടുക്കും

 • Share this:
  കൊച്ചി: സി.പി.എമ്മില്‍ തലമുറമാറ്റത്തിന്‍റെ സൂചനകള്‍ പ്രകടമാക്കി സംസ്ഥാന സമിതിയില്‍ ഇത്തവണ പുതുമുഖങ്ങള്‍ക്ക് അവസരം ലഭിച്ചേക്കും. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ, ജനാധിപത്യ മഹിളാ അസോസിയേഷന്‍, കര്‍ഷക സംഘടനാ എന്നിവയുടെ നേതാക്കള്‍ ഇത്തവണ സംസ്ഥാന സമിതിയിലുണ്ടാകും. കോട്ടയം, പാലക്കാട്, ഇടുക്കി ജില്ലാ സെക്രട്ടറിമാരും സംസ്ഥാന സമിതിയില്‍ ഇടംപിടിച്ചേക്കും. സംസ്ഥാന സെക്രട്ടറിയായി കോടിയേരി ബാലകൃഷ്ണന്‍ തന്നെ തുടരും. സമ്മേളനത്തിന്‍റെ അവസാന ദിനമായ ഇന്ന് പുതിയ സംസ്ഥാന സമിതിയെയും പുതിയ സെക്രട്ടറിയേയും സെക്രട്ടേറിയറ്റിനെയും ഔദ്യോഗികമായി തിരഞ്ഞെടുക്കും.

  സംസ്ഥാന സമിതി സാധ്യതാപ്പട്ടികയില്‍ ഇടം നേടിയവര്‍

  തിരുവനന്തപുരം
  എ.എ.റഹിം, സി.ജയൻബാബു, വി.ജോയ്, കെ.എസ്.സുനിൽകുമാർ

  കൊല്ലം
  എസ്.ജയമോഹൻ, എം.ശിവശങ്കരപ്പിള്ള, തുളസീധരക്കുറുപ്പ്

  പത്തനംതിട്ട
  വീണാജോർജ്, ആർ.സനൽകുമാർ, ഓമല്ലൂർ ശങ്കരന്‍

  കോട്ടയം
  എ.വി.റസ്സൽ
  പി.കെ.ഹരികുമാർ, ജെയ്ക് സി.തോമസ്,

  എറണാകുളം
  എസ്.സതീഷ്
  എം.അനിൽകുമാർ
  പി.ആർ.മുരളീധരൻ

  ഇടുക്കി
  സി.വി.വർഗീസ്

  തൃശൂർ
  ആർ.ബിന്ദു, യു.പി.ജോസഫ്

  പാലക്കാട്
  ഇ.എൻ.സുരേഷ്ബാബു

  വയനാട്
  കെ.റഫീഖ്, പി.കൃഷ്ണപ്രസാദ്

  മലപ്പുറം
  വി.പി.സാനു

  കോഴിക്കോട്
  കെ.കെ.ലതിക, കെ.എം.സച്ചിൻ ദേവ്

  കണ്ണൂർ
  എൻ.സുകന്യ, പനോളി വത്സൻ, എൻ.ചന്ദ്രൻ, വി.കെ.സനോജ്

  കാസർഗോഡ്
  വി.പി.പി മുസ്തഫ

  പാര്‍ട്ടിയിലെ ചില നേതാക്കള്‍ സ്ത്രീകളോട് മോശമായി പെരുമാറുന്നു; സംസ്ഥാന സമ്മേളന വേദിയില്‍ വിമര്‍ശനവുമായി മന്ത്രി ആര്‍.ബിന്ദു


  കൊച്ചി: സിപിഎമ്മിലെ ചില നേതാക്കളുടെ  വനിതാ നേതാക്കളോടുള്ള പെരുമാറ്റം മോശമാണെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. ഇത് സംബന്ധിച്ച് സ്ത്രീകള്‍ പാര്‍ട്ടിയില്‍ പരാതിപ്പെട്ടാലും വേണ്ട പരിഗണന ലഭിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സിപിഎം സംസ്ഥാന സമ്മേളനത്തിനിടെ സംഘടനാ റിപ്പോര്‍ട്ടില്‍ മേല്‍ നടത്തിയ പൊതു ചര്‍ച്ചയിലാണ് മന്ത്രി പാര്‍ട്ടിയിലെ ചില നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ചത്.

  പാര്‍ട്ടിയില്‍ സ്ത്രീകളോടുള്ള മോശം പെരുമാറ്റം ഇപ്പോഴും നിലനില്‍ക്കുന്നുവെന്ന് ഖേദത്തോടെ പറയേണ്ടി വരുന്നു. എന്തെങ്കിലും മോശം അനുഭവമുണ്ടായാല്‍ പരാതി നല്‍കിയാലും പലപ്പോഴും പരിഗണിക്കപ്പെടുന്നില്ല. പരാതി നല്‍കിയ ആളുകള്‍ക്ക് അവഗണന നേരിടേണ്ടി വരുന്ന സാഹചര്യമാണുള്ളതെന്നും മന്ത്രി ആര്‍. ബിന്ദു പറഞ്ഞു.

  വനിതാ പ്രവർത്തകയുടെ പരാതിയിൽ ഷൊർണൂർ മുൻ എംഎൽഎ പി.കെ.ശശിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ച കാര്യം റിപ്പോർട്ടിൽ പരാമർശിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ വിമർശനം. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റിയിലെ വനിതാ അംഗത്തിന്റെ പരാതിയിൽ ഷൊർണൂർ എംഎൽഎയും സിഐടിയു ജില്ലാ പ്രസിഡന്റുമായിരുന്ന പി.കെ.ശശിയെ പാർട്ടി പ്രാഥമിക അംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്തിരുന്നു. ആറുമാസത്തേക്കായിരുന്നു സസ്പെൻഷൻ. നടപടി നേരിട്ടപ്പോൾ പാർട്ടി ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്നു ശശി.

  സംസ്ഥാന, ജില്ലാ നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്ന് യുവതി പാർട്ടി ജനറൽ സെക്രട്ടറിക്കു പരാതി നൽകിയിരുന്നു. തുടർന്ന് അന്ന് മന്ത്രിയായിരുന്ന  മന്ത്രി എ.കെ.ബാലനും പി.കെ.ശ്രീമതിയും അംഗങ്ങളായി കമ്മീഷനെ നിയമിച്ചു. ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പി.കെ ശശിക്കെതിരെ നടപടി സ്വീകരിച്ചത്. നിലവിൽ കെടിഡിസി ചെയർമാനാണ് ശശി.
  Published by:Arun krishna
  First published: