നിയമലംഘനം നടത്തി നിർമിച്ച ഫ്ലാറ്റ് വാടകക്ക് നൽകി തട്ടിപ്പ്: രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം കഴിയുന്നത് ഇരുട്ടിൽ

സുഹൃത്തുക്കളിൽ നിന്നടക്കം കടം വാങ്ങി സ്ഥാപനത്തിനായി മുടക്കിയ പണവും നഷ്ടമായതോടെ ഫ്ളാറ്റിലെ ഒരു മുറിയിലാണ് രാകേഷ് കുടുംബത്തെ പാർപ്പിച്ചിരിക്കുന്നത്.

News18 Malayalam | news18
Updated: November 24, 2019, 2:11 PM IST
നിയമലംഘനം നടത്തി നിർമിച്ച ഫ്ലാറ്റ് വാടകക്ക് നൽകി തട്ടിപ്പ്: രണ്ട് കുട്ടികൾ ഉൾപ്പെടെയുള്ള കുടുംബം കഴിയുന്നത് ഇരുട്ടിൽ
flat fraud
  • News18
  • Last Updated: November 24, 2019, 2:11 PM IST
  • Share this:
തിരുവനന്തപുരം: നഗരസഭയുടെ അനുമതിയില്ലാതെ നിയമ ലംഘനം നടത്തി നിർമിച്ച ഫ്ലാറ്റ് വാടകക്ക് കൊടുത്തു തട്ടിപ്പ്. തിരുവനന്തപുരത്ത് മീഡിയ സ്കൂൾ തുടങ്ങാനായി ഫ്ലാറ്റ് വാടകയ്ക്കെടുത്ത പരസ്യ നിർമാതാവ് രാകേഷ് ആണ് തട്ടിപ്പിനിരയായത്. കഴിഞ്ഞ വർഷം ഡിസംബറിലാണ് മീഡിയ സ്കൂൾ ആരംഭിക്കാനായി രാകേഷ്‌ പി എം ജി ജംഗ്ഷനിലെ വികാസ് ഭവന് സമീപമുള്ള സാംസൺ ആൻഡ് സൺസിന്റെ ഫ്ലാറ്റ് വാടകയ്ക്ക് എടുക്കുന്നത്. മൂന്ന് വർഷത്തേക്ക് വാടകയ്ക്കെടുത്ത ശേഷം 10 ലക്ഷം മുടക്കി ഫ്ലാറ്റിനുള്ളിലെ ഫർണിഷിങ് പണികൾ പൂർത്തിയാക്കി. ഫ്ലാറ്റിന്റെ മുൻ‌കൂർ തുകയും നൽകി. പിന്നാലെ സ്ഥാപനം തുടങ്ങാനുള്ള അനുമതിക്കായി നഗരസഭയെ സമീപിച്ചപ്പോഴാണ് രാകേഷ്‌ തട്ടിപ്പ്
തിരിച്ചറിഞ്ഞത്.

Also Read-ഗതാഗത കുരുക്കിൽ പെട്ട് ഡിജിപിയുടെ ഭാര്യ; നഗരത്തിലെ ഗതാഗത കുരുക്കഴിക്കുമെന്ന് ശപഥം ചെയ്ത് ഡിജിപി

റോഡിൽ നിന്നുള്ള ദൂര പരിധിയിലും, പ്രവേശന കവാടത്തിലും ഉൾപ്പെടെ നിരവധി നിയമ ലംഘനങ്ങൾ നടത്തിയാണ് ഫ്ലാറ്റ് നിർമിച്ചിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി ഫ്ലാറ്റുടമയെ ബന്ധപ്പെട്ടെങ്കിലും മറുപടി ലഭിച്ചില്ല. സുഹൃത്തുക്കളിൽ നിന്നടക്കം കടം വാങ്ങി സ്ഥാപനത്തിനായി മുടക്കിയ പണവും നഷ്ടമായതോടെ ഫ്ളാറ്റിലെ ഒരു മുറിയിലാണ് രാകേഷ് കുടുംബത്തെ പാർപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഫ്ളാറ്റിലെ വൈദ്യുതിയും ഫ്ലാറ്റുടമ വിച്ഛേദിച്ചു. ഇതോടെ രണ്ട് കുട്ടികളടങ്ങിയ കുടുംബത്തോടൊപ്പം ഇരുട്ടിലാണ് രാകേഷ് കഴിയുന്നത്. വാണിജ്യ കെട്ടിടമെന്ന നിലയ്ക്കാണ് വാടക കരാർ തയാറാക്കിയിരിക്കുന്നത്. തട്ടിപ്പിനിരയായ കാര്യം വ്യക്തമാക്കി രാകേഷ് മ്യൂസിയം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

Also Read-അയോധ്യ വിധി പരാമർശിച്ച് പ്രധാനമന്ത്രിയുടെ മൻ കി ബാത്; ജനങ്ങൾ കാണിച്ച ക്ഷമയ്ക്കും പക്വതയ്ക്കും നന്ദി

അതെ സമയം രാകേഷ് വാടക നല്കാത്തതിനാലാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നാണ് ഫ്ലാറ്റുടമ പറയുന്നത്. മറ്റ് ആരോപണങ്ങളോട് പ്രതികരിക്കാനും ഇയാൾ തയാറായില്ല.
First published: November 24, 2019, 2:11 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading