വിദ്യാര്‍ഥികളുടേയും അദ്ധ്യാപകരുടേയും എണ്ണം കുറയ്ക്കണം; സ്കൂള്‍ തുറക്കുന്നതിന് മുമ്പായി പുതിയ മാര്‍ഗനിര്‍ദ്ദേശം
വിദ്യാര്‍ഥികളുടേയും അദ്ധ്യാപകരുടേയും എണ്ണം കുറയ്ക്കണം; സ്കൂള്‍ തുറക്കുന്നതിന് മുമ്പായി പുതിയ മാര്‍ഗനിര്‍ദ്ദേശം
സ്കൂള്‍ തുറക്കുന്നത്, പരീക്ഷകള്‍, എന്നിവ സംബന്ധിച്ച് സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി
school
Last Updated :
Share this:
ജനുവരി ഒന്ന് മുതല്‍ സ്കൂളുകളില്‍ എത്തുന്ന വിദ്യാര്‍ഥികളുടേയും അദ്ധ്യാപകരുടേയും എണ്ണം കുറയ്ക്കണമെന്ന് നിര്‍ദ്ദേശവുമായി വിദ്യാഭ്യാസ ഗുണമേന്മാ സമിതി. എന്നാൽ എണ്ണം സ്കൂള്‍ അധികൃതര്‍ക്ക് തീരുമാനിക്കാമെന്നും ഇതിന് ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ സ്കൂളുകള്‍ക്ക് നല്‍കുമെന്നും വിദ്യാഭ്യാസ ഗുണമേന്മാ സമിതി അറിയിച്ചു.
വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഏജന്‍സികളുടെ ഏകോപനത്തോടെ വിദ്യാര്‍ഥികള്‍ക്ക് പഠനപിന്തുണയും ആവശ്യമായ കൗണ്‍സിലിംഗും നല്‍കും. സ്കൂള്‍ തുറക്കുന്നത്, പരീക്ഷകള്‍, എന്നിവ സംബന്ധിച്ച് സമൂഹമാദ്ധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ പറഞ്ഞു.
കോവിഡ് വ്യാപന സാധ്യത കണക്കിലെടുത്ത് ഓരോ വിഷയത്തിന്റെയും ഊന്നല്‍ മേഖലകള്‍ പ്രത്യേകം നിശ്ചയിക്കുന്നതിനും അതനുസരിച്ച് വിലയിരുത്തല്‍ സമീപനം നിര്‍ണ്ണയിക്കുന്നതിനും എസ്.ഇ.ഇ.ആര്.ടിയെ ചുമതലപ്പെടുത്തി. 10,12 ക്ലാസ്സുകളിലെ പൊതുപരീക്ഷകള്‍ സംബന്ധിച്ച വിജ്ഞാപനം ഉടന്‍ പ്രസിദ്ധീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ജനുവരി 1 മുതല്‍ 10, 12 ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് രക്ഷിതാക്കളുടെ സമ്മതത്തോടെ സ്കുളുകളില് എത്താവുന്നതാണ്. ഇതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതിനായി സ്കൂള്‍തലത്തില്‍ പി.ടിഎ യോഗങ്ങള്‍ ഒരാഴ്ചക്കുള്ളില്‍ ചേരും.
Published by:user_49
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.