തിരുവനന്തപുരം: വിദേശത്തുനിന്ന് വരുന്ന പ്രവാസികൾക്കായി പുതിയ മാർഗനിർദേശം പുറത്തിറക്കി സംസ്ഥാന സർക്കാർ. കോവിഡ് ടെസ്റ്റ്, പാലിക്കേണ്ട സുരക്ഷ എന്നിവ സംബന്ധിച്ച മാർഗനിർദേശമാണ് പുറത്തിറക്കിയത്. ടെസ്റ്റിന് സൌകര്യമുള്ള രാജ്യങ്ങളിൽനിന്ന് വരുന്നവർ നിർബന്ധമായും ടെസ്റ്റ് നടത്തിയിരിക്കണം. അതേസമയം സൗദി, കുവൈറ്റ് എന്നിവിടങ്ങളിൽനിന്നുമുള്ളവർക്ക് പിപിഇ കിറ്റ് മതിയെന്നും മാർഗനിർദേശത്തിലുണ്ട്.
പ്രധാന മാർഗനിർദേശങ്ങൾ ചുവടെ...എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ സൈറ്റിൽ റജിസ്റ്റർ ചെയ്യണം
എത്തിച്ചേരുന്ന വിമാനത്താവളത്തിൽ സംസ്ഥാന ആരോഗ്യ വിഭാഗത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ചുള്ള പരിശോധനയ്ക്കു വിധേയരാകണം. രോഗലക്ഷണങ്ങളുള്ളവരെ മാറ്റിനിർത്തി കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റും
വിദേശത്ത് ടെസ്റ്റിന് വിധേയരാകാത്ത യാത്രക്കാർ രോഗലക്ഷണമില്ലെങ്കിൽകൂടി ഇവിടെയെത്തുമ്പോൾ വിമാനത്താവളത്തിൽ റാപ്പിഡ് ആന്റി ബോഡി ടെസ്റ്റ് നടത്തണം. പോസിറ്റീവാകുന്നവർ ആർടി പിസിആർ, ജീൻ എക്സ്പ്രസ്, ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റ് റിസൾട്ട് എന്തായാലും എല്ലാ യാത്രക്കാരും 14 ദിവസം നിർബന്ധിത ക്വാറന്റീനിൽ പോകണം
എല്ലാ രാജ്യങ്ങളിൽനിന്നുള്ളവരും എൻ 95 മാസ്ക്, ഫെയ്സ് ഷീൽഡ്. കൈയ്യുറ എന്നിവ ധരിക്കണം. കൈകൾ അണുവിമുക്തമാക്കാൻ സാനിറ്റൈസർ ഉപയോഗിക്കണം
TRENDING:Pinarayi | വിമാനയാത്ര സൂപ്പർസ്പ്രെഡിന് കാരണമാകും; എന്താണ് മുഖ്യന്ത്രി പറഞ്ഞ സൂപ്പർസ്പ്രെഡ്? [NEWS]Rehna Fathima Viral Video രഹന ഫാത്തിമയെ ന്യായീകരിക്കുന്നവർ വായിച്ചറിയാൻ ഒരു ഡോക്ടർ എഴുതുന്നു [NEWS]സക്കീർ ഹുസൈനെ പുറത്താക്കിയത് സിപിഎമ്മിലെ വിഭാഗീയതയോ? [NEWS]ഓരോ രാജ്യങ്ങളിൽനിന്നുമുള്ളവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾസൗദി അറേബ്യ: എൻ 95 മാസ്ക്, ഫേസ് ഷീൽഡ്, കയ്യുറ എന്നിവയ്ക്കുപുറമെ PPE കിറ്റ് ധരിച്ചിരിക്കണം.
കുവൈത്ത്: ടെസ്റ്റ് ചെയ്യാതെ വരുന്നവർ പിപിഇ കിറ്റ് ധരിക്കണം. വിമാനത്താവളത്തിൽ എത്തിയാൽ ടെസ്റ്റിന് വിധേയരാകണം.
ഖത്തർ: ഇഹ്തെറാസ് എന്ന മൊബൈൽ ആപിൽ ഗ്രീൻ സ്റ്റാറ്റസ് ഉള്ളവർക്കാണ് യാത്രാനുമതി. ഇവിടെയെത്തുമ്പോൾ കോവിഡ് ടെസ്റ്റിന് വിധേയരാകണം.
യുഎഇ– കോവിഡ് ടെസ്റ്റ് സർട്ടിഫിക്കറ്റ് വേണം. രാജ്യത്തിന് പുറത്തേക്ക് വിമാനമാർഗം പോകുന്ന എല്ലാവരെയും യുഎഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്.
ഒമാൻ, ബഹ്റൈൻ– എൻ 95, ഫെയ്സ് ഷീൽഡ്, കയ്യുറ എന്നിവ നിർബന്ധമായും ധരിക്കണം. സാനിറ്റൈസർ കരുതണം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.