• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

'മൾട്ടിപ്ളക്സ് തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങളുടെ വില സംബന്ധിച്ച പരാതികൾ ശ്രദ്ധിക്കണം': മുഖ്യമന്ത്രി

'പല ആശുപത്രികളിലും കുട്ടികളുടെ തൂക്കം എടുക്കുന്ന ഉപകരണം കൃത്യത ഇല്ലാത്തതാണെന്ന പരാതിയുണ്ട്. തൂക്കത്തിൽ വ്യത്യാസമുണ്ടായാൽ കുട്ടിക്കു നൽകുന്ന മരുന്നിന്റെ അളവിൽ വ്യത്യാസമുണ്ടാകും'- മുഖ്യമന്ത്രി

news18
Updated: August 28, 2019, 9:52 PM IST
'മൾട്ടിപ്ളക്സ് തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങളുടെ വില സംബന്ധിച്ച പരാതികൾ ശ്രദ്ധിക്കണം': മുഖ്യമന്ത്രി
ലീഗൽ മെട്രോളജി ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിർവഹിക്കുന്നു
  • News18
  • Last Updated: August 28, 2019, 9:52 PM IST IST
  • Share this:
തിരുവനന്തപുരം: ചെറുകിട- വൻകിട സ്ഥാപനങ്ങൾ എന്ന വ്യത്യാസം പരിശോധകർക്ക് ഉണ്ടാകരുതെന്നും എല്ലാവരോടും തുല്യസമീപനം പുലർത്തണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ലീഗൽ മെട്രോളജി വകുപ്പിന്റെ ആസ്ഥാനകാര്യാലയത്തിന്റെയും ലബോറട്ടറിയുടെയും പുതിയ മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൾട്ടിപ്ളക്സ് തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങളുടെ വില സംബന്ധിച്ച പരാതികൾ ശ്രദ്ധിക്കണം. അനുവദിക്കാൻ പാടില്ലാത്ത എന്തു കാര്യമുണ്ടായാലും ഇടപെടണം. പല ആശുപത്രികളിലും കുട്ടികളുടെ തൂക്കം എടുക്കുന്ന ഉപകരണം കൃത്യത ഇല്ലാത്തതാണെന്ന പരാതിയുണ്ട്. തൂക്കത്തിൽ വ്യത്യാസമുണ്ടായാൽ കുട്ടിക്കു നൽകുന്ന മരുന്നിന്റെ അളവിൽ വ്യത്യാസമുണ്ടാകും. ഇത്തരം കാര്യങ്ങളിൽ ഗൗരവതരമായ പരിശോധന ആവശ്യമാണ്. പുതിയ സാങ്കേതികവിദ്യകൾ ഇപ്പോൾ തട്ടിപ്പിന് ഉപയോഗിക്കുന്നുണ്ട്. നമ്മുടെ നാട്ടിലും ഇത്തരം തട്ടിപ്പുകൾ ചെറിയതോതിൽ കടന്നുവരുന്നു. ഇവ കണ്ടെത്താൻ മിന്നൽപരിശോധനകളും സാങ്കേതികവിദഗ്ധരെ ഉൾപ്പെടുത്തി തുടർപരിശോധനകളും നടത്തുന്നതിന് സർക്കാർ പിന്തുണയുണ്ടാകും.

ജനകീയവിഷയങ്ങളിൽ നേരിട്ട് ഇടപെടുന്നതിനാൽ വലിയ ഉത്തരവാദിത്വമാണ് വകുപ്പിൽ അർപ്പിതമായിരിക്കുന്നത്. ആ ഉത്തരവാദിത്വമാണ് എല്ലാ പ്രവർത്തനങ്ങളിലും പ്രതിഫലിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Loading...

ഉപഭോക്താക്കൾക്ക് നീതി ഉറപ്പാക്കുന്നതിന് സർക്കാർ പ്രതിജ്ഞാബദ്ധമാണ്. മലയാളികൾ ഉയർന്ന ഉപഭോക്തൃബോധം പുലർത്തുന്നവരാണെന്ന കാഴ്ചപ്പാടിലാണ് ലീഗൽ മെട്രോളജി വകുപ്പിനെ ശക്തിപ്പെടുത്തുന്നത്. തിരുവനന്തപുരം പട്ടത്ത് ഏഴുനിലകളിലായി പണികഴിപ്പിച്ച കെട്ടിടത്തിൽ കൺട്രോളറുടെ കാര്യാലയം, റീജിയണൽ ട്രെയിനിംഗ് സെന്റർ, ഗോൾഡ് പ്യൂരിറ്റി ടെസ്റ്റിംഗ് ലാബ്, സെക്കൻഡറി സ്റ്റാൻഡേഡ് ലബോറട്ടറികൾ, വർക്കിംഗ് സ്റ്റാൻഡേഡ് ലബോറട്ടറികൾ, ആദ്യകാല അളവുതൂക്ക ഉപകരണങ്ങളുടെ മ്യൂസിയം, ലൈബ്രറി, വീഡിയോ കോൺഫറൻസ് ഹാൾ തുടങ്ങിയവ ക്രമീകരിക്കുന്നുണ്ട്. കൂടാതെ ദക്ഷിണ മേഖലാ ഡെപ്യൂട്ടി കൺട്രോളർ, അസിസ്റ്റന്റ് കൺട്രോളർ, ഫ്‌ളൈയിംഗ് സ്‌ക്വാഡ് അസിസ്റ്റന്റ് കൺട്രോളർ, സീനിയർ ഇൻസ്പെക്ടർ, ഇൻസ്പെക്ടർ എന്നിവരുടെ കാര്യാലയങ്ങളും അനുബന്ധ ലാബുകളും ഇവിടേക്ക് മാറ്റും.
First published: August 28, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...