• HOME
  • »
  • NEWS
  • »
  • kerala
  • »
  • NEW HEADQUARTERS FOR ELECTION COMMISSION KERALA VVA

തെരഞ്ഞെടുപ്പ് കമ്മീഷന് പുതിയ ആസ്ഥാന മന്ദിരം; ചെലവ് 8.14 കോടി

മുഖ്യമന്ത്രി പിണറായി വിജയന്‍ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്യും.

News18

News18

  • Share this:
    തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്റെ ആസ്ഥാന മന്ദിര നിര്‍മാണം പൂര്‍ത്തിയായി. നിലവില്‍ നഗരസഭാ ഓഫീസ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന കമ്മീഷൻ നിയമസഭാ മന്ദിരത്തിനു സമീപം വികാസ് ഭവനിലെ പുത്തന്‍ മന്ദിരത്തിലേക്കാണ് പ്രവര്‍ത്തനം മാറ്റുന്നത്. ആധുനികവും കേരളത്തിന്റെ കാലാവസ്ഥയ്ക്ക് ഇണങ്ങുന്നതുമായ നിര്‍മാണമാണ് പുതിയ ഓഫിസിന്റെതെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

    ഏഴ് നിലകളിലായി 1997 ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടത്തിന്റെ ബേസ്‌മെന്റ് ഫ്‌ളോറിൽ പാർക്കിംഗ് ഏരിയയാണ്. താഴത്തെ നിലയില്‍ റിസപ്ഷന്‍, ലോബി, ഡ്രൈവേഴ്‌സ് റസ്റ്റ് റൂം, പാര്‍ക്കിംഗ് എന്നിവയും ഒന്നാം നിലയില്‍ കമ്മീഷണറുടെ ചേംബര്‍, റിട്ടയറിംഗ് റൂം, കോര്‍ട്ട് ഹാള്‍, അഡ്വക്കേറ്റ്‌സ് റസ്റ്റ് റൂം എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. രണ്ടും മൂന്നും നിലകളിലായി സെക്രട്ടറിയുടെ മുറി, സെക്ഷനുകള്‍, നാലാം നിലയില്‍ ബോര്‍ഡ് റൂം, ലൈബ്രറി, റീഡിംഗ് റൂം, പാന്‍ട്രി, സ്റ്റോര്‍ റൂം എന്നിവയും അഞ്ചാം നിലയില്‍ ഓഡിറ്റോറിയം, വി.ഐ.പി സ്യൂട്ട് റും എന്നിവയുമുണ്ട്.

    നിയമസഭാ മന്ദിരത്തിന്റെ കളര്‍ സ്‌കീമുമായി ചേരുന്ന നിറമാണ് പുതിയ മന്ദിരത്തിനും നല്‍കിയിട്ടുള്ളത്. കെട്ടിടത്തിന്റെ എല്ലാ നിലകളിലും ശൗചാലയങ്ങളും അംഗപരിമിതര്‍ക്കുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

    Also Read വെള്ളം കുടിക്കാതെ പഠിക്കേണ്ട; 'വാട്ടർ ബെൽ' മുഴക്കി സംസ്ഥാനത്തെ സ്കൂളുകൾ

    ഊര്‍ജക്ഷമത ഉറപ്പാക്കുന്ന എല്‍ഇഡി ലൈറ്റിംഗ് സംവിധാനം. വി.ആര്‍.എഫ് ശീതീകരണ സംവിധാനം, അഗ്നിശമന സുരക്ഷാ സംവിധാനം, അത്യാധുനിക സി.സി.ടി ക്യാമറകള്‍, ബോര്‍ഡ് റൂമില്‍ കോണ്‍ഫറന്‍സിംഗ്, വീഡിയോ കോണ്‍ഫറന്‍സിംഗ് പ്രോജക്ടര്‍ സംവിധാനം, മീറ്റിംഗ് ഹാളില്‍ ആവശ്യമായ ഓഡിയോ, വീഡിയോ സംവിധാനവും ഒരുക്കിയിട്ടുണ്ട്. കെട്ടിടത്തിന്റെ വാസ്തുഘടന, രൂപകല്പന, ഇലക്ട്രിക്കല്‍, ഇലക്‌ട്രോണിക്‌സ് പ്രവൃത്തികള്‍ എന്നിവ പൂര്‍ണമായും പൊതുമരാമത്ത് വകുപ്പിന്റെ വിവിധ വിഭാഗങ്ങളാണ് നിര്‍വഹിച്ചത്.

    കുടിവെള്ള കണക്ഷന്‍ ലഭിച്ചാലുടന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കെട്ടിടം ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കൊപ്പം മന്ത്രി ജി.സുധാകരന്‍ പുതിയ മന്ദിരം സന്ദര്‍ശിച്ച് സൗകര്യങ്ങള്‍ വിലയിരുത്തി.

    First published:
    )}