തൃശ്ശൂര്‍ : ബൈക്കില്‍ സഞ്ചരിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കാന്‍ ഇനി ആയാസപ്പെടേണ്ട. കാരണം മൊബൈല്‍ഫോണ്‍ നേരിട്ട് പ്രവര്‍ത്തിപ്പിക്കാവുന്ന സംവിധാനമുള്ള ഹെല്‍മറ്റ് വിപണിയിലിറങ്ങി. ഇതുപയോഗിച്ചാല്‍ വാഹനം ഓടിക്കുമ്പോള്‍ സെല്‍ഫോണ്‍ പുറത്തെടുക്കാതെ തന്നെ സംസാരിക്കാനാകും. ഇതിനായി ഹെല്‍മറ്റിലെ ഒരു ബട്ടണ്‍ അമര്‍ത്തിയാല്‍ മതി. ഇരുകാതിന്റെ ഭാഗത്തായി ഇന്‍ബില്‍റ്റ് ഇയര്‍ഫോണും വായുടെ ഭാഗത്ത് മൈക്രോഫോണും ഹെല്‍മറ്റിലുണ്ട്.
ഫോണ്‍ കോളുകള്‍ അറ്റന്‍ഡ് ചെയ്യുന്നതിന് മാത്രമല്ല, പാട്ട് കേള്‍ക്കുന്നതിനുള്ള സംവിധാനവും ഹെല്‍മറ്റിലുണ്ട്. പ്രമുഖ ഹെല്‍മറ്റ് നിര്‍മ്മാണ കമ്പനി പുറത്തിറക്കുന്ന ഉത്പ്പന്നത്തിന് ഏകദേശം 2500 രൂപയാണ് വില.
Also Read-പ്രണബിന് ഭാരതരത്ന ലഭിച്ചത് RSSനെ പ്രശംസിച്ചതിനെന്ന് JDS നേതാവ്
അതേസമയം ഇത്തരം ഹെല്‍മറ്റ് ഉപയോഗിച്ച് മൊബൈലില്‍ സംസാരിച്ചാലും നിയമപ്രകാരം കേസെടുക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത്തരം ഹെല്‍മറ്റ് നിരോധിക്കാന്‍ നിയമമില്ലാത്തിനാല്‍ ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഇതുപയോഗപ്പെടുത്തി മൊബൈലില്‍ സംസാരിച്ചാല്‍ വാഹനമോടിക്കുമ്പോള്‍ ഫോണില്‍ സംസാരിക്കുന്നതിനുള്ള പരമാവധി ശിക്ഷ നല്‍കുമെന്നാണ് അറിയിപ്പ്. പിഴയും ലൈസന്‍സ് റദ്ദാക്കല്‍ അടക്കമുള്ള നടപടികളും ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala, Mobile phone, Mobile phone ban, Motor vehicle department