നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • DYFIക്ക് പുതിയ നേതൃത്വം: ഇനി റഹീം നയിക്കും

  DYFIക്ക് പുതിയ നേതൃത്വം: ഇനി റഹീം നയിക്കും

  • Share this:
   കോഴിക്കോട്: ഡിവൈഎഫ്ഐ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ് സതീഷിനെ പ്രസിഡന്റായും എ എ റഹീമിനെ സെക്രട്ടറിയായും കോഴിക്കോട്ട് ചേർന്ന സമ്മേളനം തെരഞ്ഞെടുത്തു. എസ് കെ സജീഷ് ആണ് ട്രഷറർ.

   37 വയസ് പ്രായപരിധി കര്‍ശനമാക്കേണ്ടെന്ന് തീരുമാനിച്ചതോടെയാണ് എ.എ. റഹീമിനും സതീഷിനും എസ്.കെ. സജീഷിനും നറുക്ക് വീണത്. പ്രായപരിധി കര്‍ശനമാക്കിയിരുന്നെങ്കില്‍ കുറഞ്ഞത് നാല്‍പ്പത് പേര്‍ക്കെങ്കിലും ഡിവൈഎഫ്ഐ സംസ്ഥാന സമിതിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമായിരുന്നു.

   ബന്ധുനിയമന ഉത്തരവിറക്കിയത് മന്ത്രിസഭ അറിയാതെ; കെ.ടി ജലീലിനെതിരെ തെളിവുകള്‍ പുറത്തുവിട്ട് പി.കെ ഫിറോസ്

   സംസ്ഥാന സെക്രട്ടറിയായിരുന്ന എം.സ്വരാജും പ്രസിഡന്‍റായിരുന്ന എ.എൻ.ഷംസീറും സ്ഥാനമൊഴിഞ്ഞു. വ​ര്‍​ഗീ​യ​ത​യ്ക്കും കേ​ന്ദ്ര​ സ​ര്‍​ക്കാ​റി​ന്‍റെ യു​വ​ജ​ന വ​ഞ്ച​ന​യ്ക്കു​മെ​തി​രേ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് ആ​ഹ്വാ​നം ചെ​യ്തു​കൊ​ണ്ട് 14-ാം സം​സ്ഥാ​ന സ​മ്മേ​ള​നം സമാപിക്കുന്നത്.

   മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ 619 പ്രതിനിധികളാണ് ചർച്ചകളിൽ പങ്കെടുത്തത്. ഓ​രോ ജി​ല്ല​ക​ളി​ല്‍ നി​ന്നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 508 പ്ര​തി​നി​ധി​ക​ളും 22 സൗ​ഹാ​ര്‍​ധ പ്ര​തി​നി​ധി​ക​ളും നാ​ല് നി​രീ​ക്ഷ​ക​രും 85 സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങളും ഉൾപ്പടെയായിരുന്നു ഇത്.

   First published:
   )}