• HOME
  • »
  • NEWS
  • »
  • kerala
  • »
  • Kerala Police | നവമാധ്യമങ്ങൾ പൊലീസ് നിരീക്ഷണത്തിൽ; സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസ്

Kerala Police | നവമാധ്യമങ്ങൾ പൊലീസ് നിരീക്ഷണത്തിൽ; സാമൂഹിക വിദ്വേഷം പ്രചരിപ്പിച്ചതിന് 30 കേസ്

ഇത്തരം സന്ദേശങ്ങള്‍ നിരീക്ഷിക്കാനും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പോലീസ് പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Last Updated :
  • Share this:
    തിരുവനന്തപുരം: സാമൂഹികവിദ്വേഷം വളര്‍ത്തുന്ന തരത്തില്‍ നവമാധ്യമങ്ങളിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് സംസ്ഥാനത്ത് 30 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൊല്ലം വെസ്റ്റ് പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റിലായി. കഴിഞ്ഞ അഞ്ച് ദിവസത്തെ കണക്കാണിത്.

    ഏറ്റവും കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തത് എറണാകുളം റൂറല്‍ പോലീസ് ജില്ലയിലാണ് -13 കേസുകള്‍. തിരുവനന്തപുരം റൂറല്‍ - ഒന്ന്, കൊല്ലം സിറ്റി -ഒന്ന്, ആലപ്പുഴ -രണ്ട്, കോട്ടയം -ഒന്ന്, തൃശൂര്‍ റൂറല്‍ -ഒന്ന്, പാലക്കാട് -നാല്, മലപ്പുറം -മൂന്ന്, കോഴിക്കോട് റൂറല്‍ - രണ്ട്, കാസര്‍കോട് -രണ്ട് എന്നിങ്ങനെയാണ് മറ്റു ജില്ലയിലെ കണക്കുകള്‍.

    എറണാകുളം റൂറല്‍ ജില്ലയില്‍ നോര്‍ത്ത് പരവൂര്‍, കോതമംഗലം, മുവാറ്റുപുഴ, ചോറ്റാനിക്കര, കല്ലൂര്‍ക്കാട്, ആലുവ ഈസ്റ്റ്, ആലുവ വെസ്റ്റ്, ബിനാനിപുരം, എടത്തല, അങ്കമാലി, ചെങ്ങമനാട്, നെടുമ്പാശ്ശേരി, പെരൂമ്പാവൂര്‍ പോലീസ് സ്റ്റേഷനുകളിലാണ് ഒരു കേസ് വീതം രജിസ്റ്റര്‍ ചെയ്തത്. പാലക്കാട് കസബ, ടൗണ്‍ സൗത്ത്, കൊപ്പം, ഒറ്റപ്പാലം സ്റ്റേഷനുകളിലും ഒരു കേസ് വീതം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

    സാമൂഹികവിദ്വേഷവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ തയ്യാറാക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരം സന്ദേശങ്ങള്‍ നിരീക്ഷിക്കാനും അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ കണ്ടെത്താനും പോലീസ് പ്രത്യേകസംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത്തരം കേസുകളില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റക്കാര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കി.

    മരണശേഷം പി ടി തോമസിനെ അപമാനിക്കാൻ ശ്രമം; പോലീസിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്

    പി ടി തോമസ്( PT Thomas) എം എൽ എയുടെ മരണത്തിൽ സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തികരമായ പങ്കുവെച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്  (youth congress)

    യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസ് ഇതു സംബന്ധിച്ച പരാതി നൽകിയത്.

    ഇന്ന് രാവിലെ ചിലർ പി ടി തോമസിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ അപകീ‍ർത്തികരമായ കുറിപ്പുകൾ ഇട്ടിരുന്നതായി പരാതിൽ പറയുന്നു. ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌ പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് പരാതി നൽകിയിരിക്കുന്നത്.

    ആറ്റിങ്ങലിൽ പിങ്ക് പൊലീസ് പരസ്യ വിചാരണ; പെൺകുട്ടിക്ക് ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ വിധി

    തിരുവനന്തപുരം ആറ്റിങ്ങലിൽ പിങ്ക് പൊലീസ് (Pink Police)പരസ്യ വിചാരണ ചെയ്ത എട്ടുവയസ്സുകാരിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഹൈക്കോടതി. കോടതിച്ചെലവായി 25,000 രൂപ കെട്ടിവയ്ക്കണമെന്നും ഉത്തരവിലുണ്ട്. പെൺകുട്ടിയോടും പിതാവിനോടും മോശമായി പെരുമാറിയ ഉദ്യോഗസ്ഥയെ ക്രമസമാധാനച്ചുമതലയിൽ നിന്ന് മാറ്റിനിർത്തണമെന്നും കോടതി വിധിയിൽ പറയുന്നു. നഷ്ടപരിഹാരം നൽകില്ലെന്ന സർക്കാർ നിലപാടിന് തിരിച്ചടിയാണ് കോടതിവിധി.

    പെണ്‍കുട്ടിക്ക് നഷ്ടപരിഹാരം എത്ര നല്‍കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അറിയിക്കണമെന്ന് ഹൈക്കോടതി നേരത്തെ നിർദ്ദേശിച്ചിരുന്നു. നഷ്‌ടപരിഹാരത്തുക നൽകാനാവില്ലെന്ന നിലപാടിലായിരുന്നു സർക്കാർ.

    Also Read-Kerala High Court| ഫോണിന്റെ വിലപോലും പെണ്‍കുട്ടിയ്ക്ക് നല്‍കിയില്ല; പിങ്ക് പോലീസ് ഉദ്യോഗസ്ഥ സ്ത്രീയോ? ആഞ്ഞടിച്ച് ഹൈക്കോടതി

    പൊതുജനമധ്യത്തിൽ അപമാനിക്കപ്പെട്ട എട്ട് വയസുകാരിക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ സമൂഹവും സർക്കാരും തുണയാകേണ്ടതുണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ഇതിന് മറുപടിയായി കോടതിയിൽ സർക്കാർ സമർപ്പിക്കാൻ തയ്യാറാക്കിയ മറുപടിയിലാണ് നഷ്ടപരിഹാര തുക നൽകാൻ കഴില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. കേസിൽ മൗലികാവകാശങ്ങളുടെ ലംഘനം ഉണ്ടായിട്ടില്ലെന്നാണ് സർക്കാരിൻ്റെ വാദം.
    Published by:Anuraj GR
    First published: