തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാമത് സമ്മേളനത്തിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട അഞ്ച് അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്തു. ചോദ്യോത്തരവേളയ്ക്കു പിന്നാലെ ഷീലാ ദീക്ഷിത്തിനും മുന്‍ മന്ത്രി ദാമോദരന്‍ കാളാശ്ശേരിക്കും ചരമോപചാരം അര്‍പ്പിച്ച ശേഷമായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്.
കോന്നിയില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട എൽ.ഡി.എഫിലെ കെ യു ജനീഷ് കുമാറാണ് ആദ്യം പ്രതിജ്ഞ ചൊല്ലിയത്. മഞ്ചേശ്വരത്ത് വിജയിച്ച എം സി കമറുദ്ദീന്, വട്ടിയൂര്‍ക്കാവില്‍ നിന്നുള്ള വി കെ പ്രശാന്ത്, അരൂരിലെ ഷാനിമോള്‍ ഉസ്മാന്, എറണാകുളത്തെ ടി ജെ വിനോദ് എന്നിവരും സത്യപ്രതിജ്ഞ ചൊല്ലി.
കന്നഡയിലായിരുന്നു മഞ്ചേശ്വരം എം.എല്‍.എ എം സി കമറുദ്ദീന്റെ സത്യപ്രതിജ്ഞ. നേരത്തെ സത്യപ്രതിജ്ഞ ചെയ്തെങ്കിലും പാലായിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട മാണി സി. കാപ്പന് നിയമസഭയിൽ ഇന്ന് ആദ്യദിനമായിരുന്നു.
ഉപതിരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങള്‍ എത്തിയതോടെ ഭരണപക്ഷത്തിന്റെ അംഗബലം 91-ല്‍ നിന്ന് 93 ആയും പ്രതിപക്ഷ നിര 47-ല്‍ നിന്ന് 45 ആയി കുറയുകയും ചെയ്തു. എന്‍ഡിഎക്ക് രണ്ട് അംഗങ്ങളുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.