നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ഇനി ചാകര അറിഞ്ഞ് വല വീശാം; മത്സ്യതൊഴിലാളികൾക്കായി പുതിയ ആപ്പ്

  ഇനി ചാകര അറിഞ്ഞ് വല വീശാം; മത്സ്യതൊഴിലാളികൾക്കായി പുതിയ ആപ്പ്

  കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച വിവരങ്ങളും മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കും.

  News 18

  News 18

  • News18
  • Last Updated :
  • Share this:
  കൊച്ചി: മത്സ്യത്തൊഴിലാളികൾക്ക് ഇനി ചാകര അറിഞ്ഞ് മീൻ പിടിക്കാം. മത്സ്യബന്ധനത്തിന് പോകുന്നവർക്ക് മത്സ്യം കൂട്ടത്തോടെ എവിടെയുണ്ടെന്ന് ഇൻകോയിസ് തയ്യാറാക്കിയ പുതിയ ആപ്ലിക്കേഷനിലൂടെ തിരിച്ചറിയാൻ പറ്റും. മച്ചിലി, ജെമിനി എന്നീ ആപ്ലിക്കേഷനുകളാണ് ഇതിനായി ഉപയോഗിക്കുന്നത്. സാറ്റലൈറ്റുമായി ബന്ധിപ്പിച്ച ജിപിഎസ് സംവിധാനം വഴിയാണ് വിവരങ്ങൾ മത്സ്യതൊഴിലാളികൾക്ക് ലഭിക്കുക.

  കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച വിവരങ്ങളും മത്സ്യത്തൊഴിലാളികൾക്ക് ലഭിക്കും. മത്സ്യബന്ധനത്തിന് പോകുന്നവരുടെ സുരക്ഷയ്ക്ക് പ്രാധാന്യം നൽകിയാണ് ആപ്പ് രൂപീകരിച്ചിരിക്കുന്നത്. കൃത്യമായ വിവരങ്ങൾ ലഭിക്കാത്തതിനെ തുടർന്നാണ് പലപ്പോഴും മത്സ്യതൊഴിലാളികൾ അപകടത്തിൽപ്പെടുന്നത്.

  പാമ്പ് കടിയേറ്റ് വിദ്യാർഥിനി മരിച്ച സംഭവം: പ്രതിഷേധവുമായെത്തിയ നാട്ടുകാർ സ്കൂളിലെ സ്റ്റാഫ് റൂം തകർത്തു

  ആപ്പിന്‍റെ സഹായത്തോടെ കാറ്റിന്‍റെ ഗതി ഉൾപ്പെടെ അറിയാൻ സാധിക്കും. ഇതിലൂടെ അപകടങ്ങൾ കുറയ്ക്കാനും സാധിക്കും. മച്ചിലി ആപ്പ് റിലയൻസ് ഫൗണ്ടേഷന്‍റെയും ജെമിനി ആപ്പ് എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെയും സഹായത്തോടെയാണ് തയ്യാറാക്കിയിരിക്കുന്നത്. ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കൊപ്പം എട്ട് പ്രാദേശിക ഭാഷകളിലും വിവരങ്ങൾ മൊബൈലിലൂടെ ലഭിക്കും.

  കേരളം, ആന്ധ്രാ, തമിഴ്നാട് തുടങ്ങി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുത്ത മത്സ്യതൊഴിലാളികൾക്ക് പരിശീലനം നൽകിയിട്ടുണ്ട്.
  First published:
  )}