• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വാഹനത്തിന് ഇൻഷുറൻസ് ഇല്ലേ? അപകടത്തിൽപെട്ടാൽ പണി കിട്ടും

news18india
Updated: December 6, 2018, 8:38 AM IST
വാഹനത്തിന് ഇൻഷുറൻസ് ഇല്ലേ? അപകടത്തിൽപെട്ടാൽ  പണി കിട്ടും
news18india
Updated: December 6, 2018, 8:38 AM IST
തിരുവനന്തപുരം: ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടാല്‍ ഉടമസ്ഥന് ഇനി വാഹനം നഷ്ടമാകും.നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ അപകടത്തില്‍ പെടുന്ന വാഹനം ഏറ്റെടുത്ത് മൂന്ന് മാസത്തിനകം ലേലം ചെയ്യാൻ വ്യവസ്ഥ ചെയ്യുന്ന തരത്തിൽ നിയമത്തിൽ മാറ്റം വരുത്തി സര്‍ക്കാര്‍ പുതിയ ഉത്തരവ് ഇറക്കി.

കുഷ്ഠരോഗികൾ കൂടുന്നു: നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

അപകടത്തില്‍ പെടുന്ന ഭൂരിഭാഗം വാഹനങ്ങളും ഇന്‍ഷുറന്‍സ് പുതുക്കാത്തവയാണെന്ന വിവരത്തെ തുടര്‍ന്നുള്ള സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നിയമം കൂടുതല്‍ കര്‍ശനമാക്കിയത്.
Loading...

വനിതാ മതിൽ ഏറ്റെടുത്ത് സർക്കാർ

മുന്‍പ് അപകടമുണ്ടായാല്‍ കേസ് രജിസ്ട്രര്‍ ചെയ്ത ശേഷം, മറ്റ് പരാതികള്‍ ഇല്ലെങ്കില്‍ വാഹനം ഉടമയ്ക്ക് തിരികെ നല്‍കുമായിരുന്നു. എന്നാല്‍ ഇനി തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് ഇല്ലാത്ത വാഹനം അപകടത്തില്‍ പെട്ടാല്‍ വാഹനം പിടിച്ചെടുക്കും.. അപകടത്തില്‍ ആര്‍ക്കെങ്കിലും പരുക്കേല്‍ക്കുകയോ മരിക്കുകയോ ചെയ്താല്‍ തത്തുല്യമായ നഷ്ടപരിഹാരം കോടതിയില്‍ അടച്ചാല്‍ മാത്രമെ വാഹനം വിട്ടു നല്‍കുകയുള്ളു.


പിടിച്ചെടുത്ത വാഹനം അനന്തമായ് കൂട്ടിയിട്ട് നശിപ്പിക്കില്ല. മൂന്ന് മാസത്തിനുള്ളിൽ നഷ്ടപരിഹാരം അടച്ചില്ലെങ്കില്‍ നോട്ടീസ് നല്‍കാതെ തന്നെ വാഹനം ലേലം ചെയ്യും. പുതിയ വാഹനം രജിസ്ട്രര്‍ ചെയ്യുമ്പോള്‍ മൂന്ന് വര്‍ഷത്തെ ഇന്‍ഷുറന്‍സ് എടുക്കണമെന്ന നിയമം നടപ്പാക്കിയതിന് പിന്നാലെയാണ് പുതിയ ഉത്തരവും ഇറക്കിയിരിക്കുന്നത്.

First published: December 6, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍