• HOME
  • »
  • NEWS
  • »
  • kerala
  • »
  • നിപ ബാധിച്ച് മരിച്ചത് എത്രപേർ? സർക്കാരിന്‍റെ കണക്ക് തള്ളി ഗവേഷണ റിപ്പോർട്ട്

നിപ ബാധിച്ച് മരിച്ചത് എത്രപേർ? സർക്കാരിന്‍റെ കണക്ക് തള്ളി ഗവേഷണ റിപ്പോർട്ട്

  • Last Updated :
  • Share this:
    തിരുവനന്തപുരം: നിപ രോഗബാധയില്‍ സംസ്ഥാന സര്‍ക്കാറിന്റെ കണക്കുകളെ തള്ളി അന്താരാഷ്ട്ര ഗവേഷണ റിപ്പോര്‍ട്ട്. സംസ്ഥാനത്ത് 21 പേര്‍ നിപ ബാധിച്ച് മരിച്ചെന്നും 23 പേര്‍ക്ക് രോഗ ബാധയുണ്ടായെന്നും റിപ്പോർട്ട് പറയുന്നു. ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദൻ കൂടി ഉൾപ്പെട്ട സംഘമാണ് ഇതുസംബന്ധിച്ച ഗവേഷണ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. എന്നാൽ സർക്കാരിന്റെ കണക്ക് പ്രകാരം 19 പേർക്ക് നിപ ബാധിക്കുകയും 17 മരിക്കുകയും ചെയ്തതായാണ് നൽകിയിരുന്നത്. അതേസമയം കണക്കിൽ അവ്യക്തതയില്ലെന്നും രോഗബാധ സംശയിച്ചവരെക്കൂടി ഉൾപ്പെടുത്തിയതാണ് വിരുദ്ധ റിപ്പോർട്ടിന് കാരണമെന്നും ആരോഗ്യമന്ത്രി കെകെ ശൈലജയും ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനും പറയുന്നു.

    കോഴിക്കോട്, മലപ്പുറം ജില്ലകളിലായി 19 പേര്‍ക്ക് നിപ ബാധിച്ചെന്നും ഇതില്‍ 17 പേർ മരിച്ചു എന്നുമായിരുന്നു ആരോഗ്യ വകുപ്പിന്റെ ഔദ്യോഗിക കണക്ക്. രോഗം ബാധിച്ച് മരിച്ച ഏക ആരോഗ്യ പ്രവർത്തക സ്റ്റാഴ് നഴ്സ് ആയ ലിനി ആണെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ബ്രിട്ടീഷ് മെഡിക്കല്‍ ജേര്‍ണൽ, ദി ജേര്‍ണല്‍ ഓഫ് ഇന്‍ഫക്ഷ്യന്‍സ് ഡിസീസസ് എന്നിവയിൽ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകൾ സർക്കാരിന്റെ ഈ കണക്കുകൾ പൂർണ്ണമായും തള്ളുന്നു. ആകെ 23 പേര്‍ക്ക് നിപ ബാധിച്ചതായും അതില്‍ 21 പേര്‍ മരിച്ചതായും റിപ്പോർട്ട് വെളിപ്പെടുത്തി.

    സി.പി.എം വേദിയിൽ ഷീന ഷുക്കൂർ; ഒപ്പം പി. ജയരാജനും

    രണ്ടാമത്തെ രോഗിയില്‍ തന്നെ നിപ കണ്ടെത്തിയെന്ന ആരോഗ്യവകുപ്പിന്റെ അവകാശവാദവും ഗവേഷണ സംഘം തള്ളുന്നു. രോഗം തിരിച്ചറിയുന്നതിന് മുമ്പ് അഞ്ചുപേര്‍ മരിച്ചതായാണ് കണ്ടെത്തല്‍.

    പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് മുമ്പേ കോഴിക്കോട് മെഡിക്കല്‍ കോളജിലെ റേഡിയോളജി അസിസ്റ്റന്റ് നിപ ബാധിച്ച് മരിച്ചു.

    എന്നാൽ സർക്കാരിന്റെ കണക്കില്‍ അ‌വ്യക്തതയില്ലെന്നും രോഗബാധ സംശയിച്ചവരെക്കൂടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതെന്നും ആരോഗ്യമന്ത്രി അവകാശപ്പെട്ടു.

    സംസ്ഥാന ആരോഗ്യ സെക്രട്ടറി രാജീവ് സദാനന്ദൻ, വൈറോളജി ശാസ്ത്രജ്ഞൻ അരുൺകുമാർ തുടങ്ങിയ ആരോഗ്യ വിദഗ്ധരുടെ സഹായത്തോടെയാണ് ഗവേഷണ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സര്‍ക്കാര്‍ ആശുപത്രികളില്‍വെച്ച് അഞ്ചുരോഗികള്‍ മരിച്ചിട്ടും രോഗം തിരിച്ചറിയാനാകാത്തവിധത്തിൽ ആരോഗ്യ പ്രവര്‍ത്തനത്തിൽ വീഴ്ച്ചയുണ്ടായെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
    First published: