നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ദുരന്തബാധിത മേഖലകൾ ജനവാസയോഗ്യമോ? ഒൻപതു ജില്ലകളിൽ പരിശോധനയ്ക്കായി 50 സംഘങ്ങൾ

  ദുരന്തബാധിത മേഖലകൾ ജനവാസയോഗ്യമോ? ഒൻപതു ജില്ലകളിൽ പരിശോധനയ്ക്കായി 50 സംഘങ്ങൾ

  അടുത്ത ബുധനാഴ്ച മുതൽ സംഘം കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എര്‍ണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പ്രവര്‍ത്തനം ആരംഭിക്കും.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, ഭൂമിയിൽ വിള്ളൽ എന്നിവ കണ്ടെത്തിയ സ്ഥലങ്ങൾ ജനവാസയോഗ്യമാണോയെന്ന് പരിശോധിക്കാൻ പ്രത്യേക സംഘം. ഇത്തരം സ്ഥലങ്ങള്‍ വേഗത്തില്‍ പരിശോധിച്ച് ജനവാസയോഗ്യമാണോ അല്ലയോ എന്ന് വ്യക്തമായ ശാസ്ത്രീയ ശുപാര്‍ശ നൽകുന്നതിന് വിവിധ ജില്ലകളിലേക്കായി അൻപത് സംഘങ്ങളെയാണ് നിയോഗിച്ചിരിക്കുന്നത്.

   മണ്ണ് സംരക്ഷണ വകുപ്പ്, മൈനിങ് ആന്ഡ് ജിയോളജി വകുപ്പ്, ഭൂജല വകുപ്പ് എന്നിവയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടുന്ന സംഘമാകും സ്ഥലങ്ങൾ പരിശോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിറ്റികള്‍ക്ക് ശുപാര്‍ശ നല്‍കുക. എല്ലാ സംഘത്തിലും ഒരു ജിയോളജിസ്റ്റും, ഒരു മണ്ണ് സംരക്ഷണ വിദഗ്‌ദ്ധനും ഉണ്ടായിരിക്കും.

   Also Read-കണ്ടെത്താനുള്ളത് 26 പേരെ : ഭൂദാനത്തും പുത്തുമലയിലും ഇന്നും തിരച്ചിൽ തുടരും

   ഇവർക്കായുള്ള പരിശീലനം കഴിഞ്ഞ ദിവസം സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ആസ്ഥാനത്ത് നടന്നു.ജി.ശങ്കർ (റിട്ടയർഡ് പ്രൊഫസർ, നാഷണൽ സെന്‍റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്), സി.മുരളീധരൻ (റിട്ടയർഡ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ, ജിയോളജിക്കൽ സര്‍വെ ഓഫ് ഇന്ത്യ), കേന്ദ്ര ജിയോളോജി വകുപ്പ് ഉദ്യോഗസ്ഥര്‍, സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയിലെ ഉദ്യോഗസ്ഥര്‍ എന്നിവർ വിവിധ വിഷയങ്ങൾ സംബന്ധിച്ച പരിശീലനം നൽ‌കി.

   അടുത്ത ബുധനാഴ്ച മുതൽ സംഘം കണ്ണൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, പാലക്കാട്, തൃശ്ശൂര്‍, എര്‍ണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ പ്രവര്‍ത്തനം ആരംഭിക്കും.

   First published:
   )}