തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ കൈറ്റ് വിക്ടേഴ്സ് വഴിയുള്ള 'ഫസ്റ്റ്ബെല്‍ 2.0' ഡിജിറ്റല്‍ ക്ലാസുകളുകള്ക്ക് പുതിയ സമയക്രമം. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് പ്രയോജനപ്പെടുന്നവിധം ഒരു വിഷയം മൂന്നു ക്ലാസുകളിലായി അവതരിപ്പിക്കുന്ന റിവിഷന്‍ ക്ലാസുകള്‍ ഇന്ന് മുതല്‍ വൈകുന്നേരം 05.30 മുതല്‍ 07.00 മണി വരെ ലഭ്യമാകും.
അടുത്തദിവസം രാവിലെ 06.00 മണി മുതല്‍ 07.30 വരെ കൈറ്റ് വിക്ടേഴ്സിലും 08.00 മണി മുതല്‍ 09.30 വരെ കൈറ്റ് വിക്ടേഴ്സ് പ്ലസിലും റിവിഷന്‍ ക്ലാസുകളുടെ പുനഃസംപ്രേഷണം ഉണ്ടാകും. രണ്ടാഴ്ചകൊണ്ട് റിവിഷന്‍ ക്ലാസുകള്‍ പൂര്‍ത്തിയാക്കി മാര്‍ച്ച് ആദ്യം മുതല്‍ ലൈവ് ഫോണ്‍-ഇന്‍ വഴി സംശയ നിവാരണ പരിപാടികള്‍ സംപ്രേഷണം ചെയ്യുമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
പ്ലസ് വണ്ണിന് രാവിലെ 07.30 മുതല്‍ 09.00 മണിവരെ മൂന്നു ക്ലാസുകളായിരിക്കും കൈറ്റ് വിക്ടേഴ്സില്‍. ഇതിന്റെ പുനഃ സംപ്രേഷണം അടുത്ത ദിവസം 03.30 മുതല്‍ 05.00 മണി വരെ കൈറ്റ് വിക്ടേഴ്സ് പ്ലസിലും ഉണ്ടാകും. പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന പ്ലസ്ടു ക്ലാസുകള്‍ അടുത്ത ആഴ്ചയോടെ പൂര്‍ത്തിയാക്കുന്ന വിധത്തിലാണ് ക്രമീകരണം.
Also Read-School Opening | സംസ്ഥാനത്ത് സ്കൂളുകള്‍ ഇന്ന് തുറക്കും; ക്ലാസുകൾ ഉച്ചവരെ; 21 മുതല്‍ ക്ലാസ് സാധാരണനിലയിലേക്ക്
തിങ്കളാഴ്ച മുതല്‍ രാവിലെ 09.00 മണി മുതല്‍ 11.00 മണി വരെയും ഉച്ചയ്ക്ക് 12.30 മുതല്‍ 01.30 വരെയുമായി ആറ് ക്ലാസുകളാണ് പ്ലസ്ടു വിഭാഗത്തിന്. പുനഃസംപ്രേഷണം രാത്രി 08.30 മുതല്‍ 11.30 വരെയും കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം വൈകുന്നേരം 05.00 മണി മുതല്‍ 08.00 മണിവരെയും ഉണ്ടാകും.
Also Read-Shocking| മലപ്പുറത്ത് ഒന്നര വയസുകാരി ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു
പ്രീ-പ്രൈമറി ക്ലാസുകള്‍ രാവിലെ 11.00മണിയ്ക്കും ഒന്‍പതാം ക്ലാസ് രാവിലെ 11.30 മുതല്‍ 12.30 വരെയും ആയിരിക്കും. ഒന്‍പതിനുള്ള രണ്ട് ക്ലാസുകളും കൈറ്റ് വിക്ടേഴ്സ് പ്ലസില്‍ അടുത്ത ദിവസം ഉച്ചയ്ക്ക് 01.00 മുതല്‍ 02.00 മണി വരെ പുനഃസംപ്രേഷണം ചെയ്യും. എട്ടാം ക്ലാസ് ഉച്ചയ്ക്ക് 01.30 നാണ്. ഒന്ന്, രണ്ട്, മൂന്ന്, നാല്, അഞ്ച്, ആറ്, ഏഴ് ക്ലാസുകള്‍ ഉച്ചയ്ക്ക് 02.00, 02.30, 03.00, 03.30, 04.00, 04.30, 05.00 എന്നീ ക്രമത്തിലാണ് കൈറ്റ് വിക്ടേഴ്സില്‍ സംപ്രേഷണം ചെയ്യുന്നത്. മുഴുവന്‍ ക്ലാസുകളും
firstbell.kite.kerala.gov.in പോര്‍ട്ടലില്‍ ലഭ്യമാക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.