News18 MalayalamNews18 Malayalam
|
news18india
Updated: January 6, 2020, 5:47 PM IST
veli train
തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിൽ എത്തുന്നവർക്ക് ഇനി ട്രെയിനിലും അടിച്ചുപൊളിക്കാം. സംസ്ഥാന ടൂറിസം വകുപ്പ് വേളി ടൂറിസ്റ്റ് വില്ലേജില്‍ നിര്‍മിക്കുന്ന മിനിയേച്ചര്‍ റെയില്‍വേ പദ്ധതി വിഷുവിന് ഉദ്ഘാടനം ചെയ്യും. ഒന്‍പത് കോടി രൂപ മുതല്‍മുടക്കി നിര്‍മിക്കുന്ന മിനിയേച്ചര്‍ റെയില്‍വേ യാഥാര്‍ഥ്യമാകുന്നതോടെ രണ്ട് കിലോമീറ്റര്‍ ദൂരത്തില്‍ മിനി ട്രെയിനില്‍ സഞ്ചരിക്കാം.
കുട്ടികൾക്കും മുതിർന്നവർക്കും യാത്ര ചെയ്യാം. സോളാര്‍ വൈദ്യുതി കൊണ്ട് ചാര്‍ജ് ചെയ്യുന്ന ബാറ്ററിയിലാകും ട്രെയിന്‍ പ്രവർത്തിക്കുക. മിനിയേച്ചര്‍ റെയില്‍വേ സ്റ്റേഷനടക്കമുള്ള സംവിധാനങ്ങളെല്ലാം സൗരോര്‍ജത്തിലാണ് പ്രവര്‍ത്തിക്കുക. അധിക വൈദ്യുതി കെഎസ്ഇബി ഗ്രിഡിലേക്ക് നല്‍കുകയും ചെയ്യും. ട്രെയിനിന്റെ മുകള്‍ ഭാഗത്തും സോളാര്‍ പാനലുകള്‍ സ്ഥാപിക്കുകയും ചെയ്യുന്നതോടെ ഈ രീതിയിലുള്ള രാജ്യത്തെ തന്നെ ആദ്യ മിനിയേച്ചര്‍ റെയില്‍വേ സംവിധാനമായി ഇത് മാറും.
Also read:
ഗതാഗതക്കുരുക്കില്‍ സഹികെട്ടു; നിവൃത്തിയില്ലാതെ നേരിട്ട് റോഡിലിറങ്ങി ഗതാഗതം നിയന്ത്രിച്ച് മന്ത്രി
പഴയ ആവി എഞ്ചിന്റെ മാതൃകയിലുള്ള എഞ്ചിന് ഉപയോഗിക്കുന്ന ഈ ട്രെയിനില്‍ നിന്ന് കൃത്രിമമായി ആവി പുകയും വരും. പരമ്പരാഗത രീതിയിലുള്ള റെയില്‍വേ സ്റ്റേഷനാണ് വേളിയില്‍ സ്ഥാപിക്കുന്നത്. ടണലും റെയില്‍വേ പാലവും അടക്കം സജജീകരിക്കും. ടണലിനുള്ളിലെ പാളത്തിലൂടെ പുക ഉയര്‍ത്തി കൂകി പായുന്ന തീവണ്ടി കുട്ടികളെയും മുതിര്‍ന്നവരെയും ഒരേ പോലെ ആകര്ഷിക്കുന്നതാകുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
Published by:
user_49
First published:
January 6, 2020, 3:35 PM IST