നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • EXCLUSIVE:പള്ളിത്തര്‍ക്കത്തിൽ പുതിയ വഴിത്തിരിവ്: ലഭ്യമല്ലെന്ന് ഓർത്തഡോക്സ് സഭ പറഞ്ഞിരുന്ന കയ്യെഴുത്ത് പ്രതി സർക്കാരിന് കൈമാറി യാക്കോബായ വിഭാഗം

  EXCLUSIVE:പള്ളിത്തര്‍ക്കത്തിൽ പുതിയ വഴിത്തിരിവ്: ലഭ്യമല്ലെന്ന് ഓർത്തഡോക്സ് സഭ പറഞ്ഞിരുന്ന കയ്യെഴുത്ത് പ്രതി സർക്കാരിന് കൈമാറി യാക്കോബായ വിഭാഗം

  തങ്ങൾക്കു അനുകൂലമായി മാറ്റങ്ങള്‍ വരുത്തിയ ഭരണഘടന നല്‍കിയാണ് ഓർത്തഡോക്സ് വിഭാഗം അനുകൂല കോടതി വിധി നേടിയതെന്നാണ് യാക്കോബായ സഭയുടെ ആക്ഷേപം.

  • Share this:
   എസ്.എസ് . ശരൺ

   കൊച്ചി: ഓർത്തഡോക്സ്-യാക്കോബായ പള്ളിതര്‍ക്കത്തിൽ സുപ്രധാന വഴിത്തിരിവ്. 1934 ലെ സഭാ ഭരണഘടനയുടെ യഥാര്‍ത്ഥ കൈയെഴുത്ത്പ്രതി എന്ന് അവകാശപ്പെടുന്ന പകര്‍പ്പുകള്‍ യാക്കോബായ സഭ സര്‍ക്കാരിന് കൈമാറി. ലഭ്യമല്ലെന്നു
   ഓർത്തഡോക്സ് സഭ പറഞ്ഞിരുന്ന കൈയെഴുത്ത് പ്രതിയാണ് സർക്കാരിന് നൽകിയതെന്ന് യാക്കോബായ സഭ അവകാശപ്പെട്ടു.

   മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ യുടെ 1934 ലെ ഭരണഘടന പ്രകാരം പിറവം അടക്കമുള്ള പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയാണ് നിയന്ത്രിക്കേണ്ടതെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഭരണഘടനയുടെ യഥാര്‍ത്ഥ പകര്‍പ്പ് ലഭ്യമല്ലെന്നു ഓര്‍ത്തഡോക്‌സ് സഭ ആവർത്തിച്ചു പറയുന്ന ഘട്ടത്തിലാണ് യഥാര്‍ത്ഥ കൈയെഴുത്ത് പ്രതിയെന്ന് അവകാശപ്പെട്ട് യാക്കോബായ സഭ സംസ്ഥാന സർക്കാരിന് പകർപ്പുകൾ കൈമാറിയത്.

   also read: ചെക്ക് കേസ് ഒത്തുതീർപ്പായില്ല; നാട്ടിലേക്ക് മടങ്ങാൻ തുഷാറിന്റെ ശ്രമം

   യഥാർഥ കൈയെഴുത്ത് പ്രതിയിൽ നിന്നും പിന്നീട് അച്ചടിച്ച പകർപ്പുകളിൽ ഓർത്തഡോക്‌സ് വിഭാഗം മാറ്റം വരുത്തിയെന്ന് യാക്കോബായ പക്ഷം ആരോപിക്കുന്നു. യഥാര്‍ത്ഥ പകര്‍പ്പിൽ സഭയുടെ തലവന്‍ പാത്രിയാര്‍ക്കിസാണ് എന്നുളളത് പിന്നീട് കാതോലിക്കയായി ഓര്‍ത്തഡോക്‌സ് വിഭാഗം മാറ്റിയെന്നാണ് ഒരു ആരോപണം.

   "ഓര്‍ത്തഡോക്‌സ് സഭയെന്നത് യാക്കോബായ സഭയായും അറിയപ്പെടുമെന്ന് യഥാർഥ പകർപ്പിലുണ്ട്. എന്നാല്‍ പിന്നീട് വന്ന പകര്‍പ്പുകളില്‍ ഓര്‍ത്തഡോക്‌സ് സഭയെന്നത് പിശകായി യാക്കോബായ സഭയെന്ന് അറിയപ്പെടുമെന്നാക്കി. പിശക് എന്നത് ഓർത്തഡോക്സ് സഭ എന്ന് എഴുതിച്ചേർത്തു."

   തങ്ങൾക്കു അനുകൂലമായി മാറ്റങ്ങള്‍ വരുത്തിയ ഭരണഘടന നല്‍കിയാണ് ഓർത്തഡോക്സ് വിഭാഗം അനുകൂല കോടതി വിധി നേടിയതെന്നാണ് യാക്കോബായ സഭയുടെ ആക്ഷേപം.

   ഭേദഗതിയില്ലാതെ ഭരണഘടനയില്‍ വ്യാജമായി മാറ്റം വരുത്തിയത് സംബന്ധിച്ച് ക്രൈം ബ്രാഞ്ച് അന്വേഷണം വേണമെന്ന് യാക്കോബായ സഭ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപെട്ടിട്ടുണ്ട്.
   യാക്കോബായ സഭ യഥാർഥ കൈയെഴുത്ത് പ്രതിയെന്ന് അവകാശപ്പെട്ട് നൽകിയ പകര്‍പ്പ് ഡിജിപി ജീയോളജിക്കല്‍ വിഭാഗത്തിന് കൈമാറും.
   First published:
   )}