• HOME
 • »
 • NEWS
 • »
 • kerala
 • »
 • KSRTC | ആഡംബര യാത്രയ്ക്കായി പുത്തന്‍ വോള്‍വോ ബസുകള്‍ എത്തി; ഇടിച്ച് നശിപ്പിച്ചാല്‍ ഡ്രൈവറുടെ പണി പോകും

KSRTC | ആഡംബര യാത്രയ്ക്കായി പുത്തന്‍ വോള്‍വോ ബസുകള്‍ എത്തി; ഇടിച്ച് നശിപ്പിച്ചാല്‍ ഡ്രൈവറുടെ പണി പോകും

ആദ്യമായാണ് കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്. ആദ്യ ബാച്ച് തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്താണ് എത്തിയത്

 • Share this:
  ദീർഘദൂര സർവ്വീസ് നടത്തിപ്പിനായി KSRTC രൂപീകരിച്ച  K-SWIFT കമ്പനിക്കുള്ള ആദ്യ ബാച്ച് വോള്‍വോ ബസ് കേരളത്തിലെത്തി. അത്യാധുനിക ലക്ഷ്വറി സംവിധാനങ്ങളുള്ള വോൾവോയുടെ സ്ലീപ്പർ ബസാണിത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച സ്ലീപ്പർ ബസുകളാണ് തിരുവനന്തപുരത്തെത്തിച്ചത്. വോൾവോ ഷാസിയിൽ വോൾവോ തന്നെ ബോഡി നിർമ്മിച്ച ഇന്ത്യയിലെ തന്നെ  ആദ്യ  8 സ്ലീപ്പർ ബസുകളാണ്  കെഎസ്ആർടിസിക്ക് കൈമാറിയത്. വോൾവോ ബി 11ആർ ഷാസി ഉപയോ​ഗിച്ച്  നിർമ്മിച്ച ബസുകളാണ് ഇത്.

  ഈ ബസുകള്‍ അലക്ഷ്യമായി ഓടിച്ച് അപകടത്തില്‍പ്പെട്ടാല്‍ ഡ്രൈവറുടെ പണിപോകും. ദീര്‍ഘദൂര ബസുകള്‍ക്കായി കെ.എസ്.ആര്‍.ടി.സി. രൂപവത്കരിച്ച പുതിയ കമ്പനിയായ സ്വിഫ്റ്റിലാണ് ഡ്രൈവര്‍മാര്‍ക്ക് കര്‍ശന വ്യവസ്ഥകളുള്ളത്.

  READ ALSO- KSRTC | യാത്രക്കാർ കൂടിയപ്പോൾ ബസ് ;മോഹൻലാലായി നാട്ടുകാരുടെ പരാതിയിൽ മോട്ടോർ വാഹനവകുപ്പ് പിടികൂടി

  കെ.എസ്.ആര്‍.ടി.സി. മുന്‍പ് പുറത്തിറക്കിയ 18 സ്‌കാനിയ ബസുകള്‍ ഇടിച്ചു ചിലത് നശിച്ചുപോകുന്ന സ്ഥിതിയിലെത്തിയിരുന്നു. ഇതിനൊരു മാറ്റമാണ് സ്വിഫ്റ്റില്‍ പ്രതീക്ഷിക്കുന്നത്. കരാര്‍ അടിസ്ഥാനത്തിലാണ് ഡ്രൈവര്‍മാരുടെ നിയമനം. വാഹനം നശിപ്പിക്കരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കും.

  ഡ്രൈവറായും കണ്ടക്ടറായും ജോലിചെയ്യണം. യാത്രക്കാര്‍ക്ക് പുതപ്പും വെള്ളവും കൊടുക്കണം. പെട്ടിയും ബാഗുമൊക്കെ എടുത്തുകയറ്റാന്‍ സഹായിക്കണം. രണ്ടുദിവസത്തിനുള്ളില്‍ ഡ്രൈവര്‍മാരുടെ പട്ടിക പ്രസിദ്ധീകരിക്കും.

  കൂടാതെ അശോക് ലൈലാന്റ് കമ്പിനിയുടെ ല​ക്ഷ്വറി ശ്രേണിയിൽപ്പെട്ട 20 സെമി സ്ലീപ്പർ ,  72  എയർ സസ്പെൻഷൻ നോൺ എ.സി ബസുകളും ഘട്ടം ഘട്ടമായി ഈ മാസവും അടുത്ത മാസവും കൊണ്ട് കെഎസ്ആർടിസിക്ക് ലഭിക്കും. കെഎസ്ആർടിസി - സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് KSRTC ക്ക് വേണ്ടി ദീർഘ ദൂര സർവ്വീസുകൾ ആരംഭിക്കും.

  READ ALSO- KSRTC | എതിർപ്പുകൾ അവഗണിച്ച് കെ-സ്വിഫ്റ്റ് യാഥാർഥ്യമാകുന്നു; ആദ്യ ബസ് ഇന്ന് തിരുവനന്തപുരത്തെത്തും

  ഏഴ് വർഷം കഴിഞ്ഞ കെഎസ്ആർടിസിയുടെ 704 ബസുകൾക്ക് ഘട്ടം ഘട്ടമായി മാറ്റുന്നതിന് വേണ്ടിയാണ്  പുതിയ ബസുകൾ സർക്കാരിൻ്റെ  സാമ്പത്തിക സഹായത്തോടെ എത്തുന്നത്. ദീര്‍ഘദൂര സര്‍വീസുകളുടെ നടത്തിപ്പിനായി കെഎസ്ആര്‍ടിസി ആരംഭിച്ച കെ-സ്വിഫ്റ്റ് കമ്പനിക്കാണ് സര്‍വീസുകളുടെ ചുമതല.

  ആദ്യമായാണ് കെഎസ്ആര്‍ടിസി സ്ലീപ്പര്‍ ബസുകള്‍ വാങ്ങുന്നത്. ആദ്യ ബാച്ച് തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്താണ് എത്തിയത്. അശോക് ലൈലന്‍ഡിന്റെ 20 സെമി സ്ലീപ്പര്‍, 72 എയര്‍ സസ്‌പെന്‍ഷന്‍ നോണ്‍ എ.സി. ബസുകളും രണ്ടുമാസത്തിനുള്ളില്‍ ലഭിക്കും. സമീപഭാവിയില്‍ 116 ബസുകള്‍ സ്വിഫ്റ്റിന്റെ ഭാഗമാകും. ഇതോടെ ദീര്‍ഘദൂര യാത്ര നടത്തുന്നവരെ കെഎസ്ആര്‍ടിസിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്നാണ്  അധികൃതരുടെ പ്രതീക്ഷ.

  ടാറിങ് കഴിഞ്ഞാലുടന്‍ പൈപ്പിടാന്‍ ഇനി റോഡ് കുത്തിപ്പൊളിക്കില്ല; കലണ്ടര്‍ തയാറാക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്


  റോഡ് പുതുക്കിപ്പണിത് ടാര്‍ ചെയ്ത ശേഷം ജലവിതരണ പൈപ്പിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്നത് കേരളത്തിലെ പതിവ് കാഴ്ചയാണ്. കോടികള്‍ മുടക്കി പണിത റോഡുകളാണ് ഇത്തരത്തില്‍ ടാറിങ് ഉണങ്ങും മുന്‍പ് കുത്തിപ്പൊളിച്ചിരുന്നത്. പൊതുമരാമത്ത്-ജലവിതരണ വകുപ്പുകളുടെ യോജിപ്പ് ഇല്ലാത്ത പ്രവര്‍ത്തനങ്ങളുടെ ഫലമായാണ് ഇത് സംഭവിച്ചിരുന്നത്. എന്നാല്‍ സംസ്ഥാനത്ത് ഇനി അത്തരം സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ കലണ്ടര്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് മന്ത്രി പുതിയ തീരുമാനത്തെ കുറിച്ച് ജനങ്ങളോട് പറഞ്ഞത്.

  വകുപ്പിന്‍റെ ചുമതലയേറ്റെടുത്തയുടന്‍ തന്നെ ഈ പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നതായി മന്ത്രി പറഞ്ഞു. ജലവിഭവ വകുപ്പ് മന്ത്രി  റോഷി  അഗസ്റ്റിന്‍  ഇക്കാര്യത്തില്‍  മാതൃകാപരമായ സമീപനമാണ് സ്വീകരിച്ചതെന്നും നാടിന്‍റെ പൊതുവായ പ്രശ്നം എന്ന നിലയില്‍ വകുപ്പുകളുടെ ഏകോപനത്തിനായി അദ്ദേഹം മുൻകൈയ്യെടുത്തെന്നും മന്ത്രി പറഞ്ഞു.

  ജനുവരിയില്‍ വിളിച്ചുചേര്‍‌ത്ത മന്ത്രിതല യോഗത്തിലാണ് പ്രവൃത്തി കലണ്ടര്‍ തയ്യാറാക്കുന്നതിനെ കുറിച്ച് ആലോചിച്ചത്. രണ്ട് വകുപ്പുകളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ഒരു നിരീക്ഷണ സമിതി ഇതിനായി രൂപീകരിച്ചിരുന്നു. ആ സമിതിയാണ് പ്രവൃത്തി കലണ്ടര്‍ എന്ന ആശയം മുന്നോട്ട് വെച്ചത്.

  പ്രവൃത്തി കലണ്ടറിന്‍റെ ഭാഗമായി പുതിയതായി ടാറ് ചെയ്തു പണി പൂര്‍ത്തീകരിച്ച റോഡുകള്‍ ഒരു വര്‍ഷത്തിനു ശേഷം മാത്രമേ വെട്ടിപ്പൊളിച്ച് പൈപ്പിടാന്‍ അനുവദിക്കുകയുള്ളുവെന്നും ചോര്‍ച്ചയെ തുടര്‍ന്നുള്ള അടിയന്തരമായ അറ്റകുറ്റപ്പണികള്‍, വലിയ പദ്ധതികള്‍, ഉയര്‍ന്ന മുന്‍ഗണനയുള്ള പദ്ധതികള്‍ എന്നിവയ്ക്കു മാത്രം ഇളവുകളുണ്ടാകണമെന്നും തീരുമാനിച്ചു.

  Published by:Arun krishna
  First published: