നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • kerala
    • »
    • New Zealand Terror Attack: കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

    New Zealand Terror Attack: കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്

    ന്യൂസീലാന്‍ഡ് പൊലീസ് അധികൃതരുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ സംസാരിച്ചുവെന്നും 24 മണിക്കൂറിനകം മൃതദേഹം വിട്ടു നൽകാമെന്ന് അധികൃതർ അറിയിച്ചെന്നുമാണ് വിവരം.

    Ancy Alibava

    Ancy Alibava

    • News18
    • Last Updated :
    • Share this:
      തിരുവനന്തപുരം : ന്യൂസിലാൻഡിൽ മുസ്ലീം പള്ളിയിലുണ്ടായ വെടിവെയ്പ്പിൽ കൊല്ലപ്പെട്ട അൻസിയുടെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം നോർക ഇടപെട്ടാണ് നടപടിക്രമങ്ങൾ വേഗത്തിലാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നത്. ന്യൂസിലാൻഡിലെ ഇന്ത്യൻ ഹൈക്കമ്മീഷനുമായി നോർക്ക റൂട്ട്സ് നിരന്തരം ബന്ധപ്പെട്ട് വരികയും ചെയ്യുന്നുണ്ട്.

      Also Read-New Zealand Terror Attack:മുസ്ലീം പളളികളിലെ വെടിവെപ്പ്: മരണസംഖ്യ 50 ആയി

      ന്യൂസീലാന്‍ഡ് പൊലീസ് അധികൃതരുമായി ഇന്ത്യൻ ഹൈക്കമ്മീഷണർ സംസാരിച്ചുവെന്നും 24 മണിക്കൂറിനകം മൃതദേഹം വിട്ടു നൽകാമെന്ന് അധികൃതർ അറിയിച്ചെന്നുമാണ് വിവരം. മൃതദേഹം വിട്ടുകിട്ടിയാൽ നാല് ദിവസത്തിനകം നാട്ടിലെത്തിക്കാൻ കഴിയുമെന്നാണ് നോർകാ റൂട്ട്സ് അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്. ന്യൂസിലാൻഡിൽ രണ്ട് പള്ളികളിലായി വെള്ളിയാഴ്ച പ്രാര്‍ഥനയ്ക്കിടെയുണ്ടായ വെടിവയ്പ്പിൽ അൻപത് പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ അൻസി ഉൾപ്പെടെ അഞ്ച് ഇന്ത്യക്കാരുടെ മരണം ഇന്ത്യൻ ഹൈക്കമ്മീഷൻ ഇന്ന് പുലർച്ചയോടെയാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

      Also  Read-New Zealand Terror Attack: വെടിവെപ്പില്‍ 5 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം

      തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശിനിയാണ് 23 കാരിയയ അൻസി അലി ബാവ. ഭർത്താവ് അബ്ദുൾ നാസറുമൊത്ത് കഴിഞ്ഞ ഒരു വർഷമായി ന്യൂസീലാൻഡിലാണ്. ആക്രമണം ഉണ്ടായ സമയത്ത് ഭർത്താവും ഒപ്പമുണ്ടായിരുന്നുവെങ്കിലും രക്ഷപ്പെട്ടിരുന്നു.

      First published:
      )}