പാലക്കാട്: അട്ടപ്പാടിയിൽ നവജാത ശിശുമരിച്ചു. കക്കുപ്പടി സ്വദേശികളായ പ്രീത - ഷനിൽ ദമ്പതികളുടെ ഒരു ദിവസം പ്രായമായ ആൺകുഞ്ഞാണ് മരിച്ചത്. കോട്ടത്തറ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രിയിലായിരുന്നു കുഞ്ഞിൻ്റെ ജനനം. കുഞ്ഞിന് ഹൃദയ സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നതായി കോട്ടത്തറ ആശുപത്രി അധികൃതർ അറിയിച്ചു.
കുഞ്ഞിനെ വിദഗ്ധ ചികിത്സയ്ക്കായി പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം. മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
ഇതോടെ ഈ വർഷം അട്ടപ്പാടിയിൽ എട്ടാമത്തെ നവജാത ശിശുവാണ്ഇന്ന് മരിച്ചത്. കുഞ്ഞിൻ്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ബന്ധുക്കൾക്ക് ആശുപത്രി അധികൃതർ വിവരം നൽകിയിരുന്നില്ലെന്ന് പരാതിയുണ്ട്. എന്നാൽ ആരോപണം ശരിയല്ലെന്ന നിലപാടിലാണ് ആശുപത്രി അധികൃതർ.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.