പത്തനംതിട്ട: തിരുവല്ല കവിയൂർ പഴംപള്ളിയിൽ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് പുലർച്ച 6 മണിക്കാണ് ഒരു ദിവസം പ്രായമുള്ള ആൺകുഞ്ഞിനെ ആൾത്താമസമില്ലാത്ത പുരയിടത്തിൽ കണ്ടെത്തിയത്.
കപ്പ കൃഷി ചെയുന്ന പറമ്പിലാണ് കുട്ടിയെ കണ്ടെത്തിയത്. കവിയുർ തയ്യിൽ ജോർജുകുട്ടി എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. കുഞ്ഞിന്റെ കരച്ചിൽ കേട്ട് എത്തിയ അയൽവാസികളാണ് ആദ്യം കുഞ്ഞിനെ കണ്ടത്. വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി കുഞ്ഞിനെ തിരുവല്ല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തലയിലും ദേഹത്തുമെല്ലാം ചെളി പറ്റിയ നിലയിലായിരുന്നു. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുഞ്ഞിന്റെ മാതാപിതാക്കൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Newborn baby abandoned, Thiruvalla