ആലപ്പുഴ ബീച്ച് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നവജാത ശിശുക്കളെ ചികിൽസയ്ക്കു ശേഷം മാറി നൽകിയതായി പരാതി. ആൺകുഞ്ഞിനേയും പെൺകുഞ്ഞിനെയുമാണ് മാറി നൽകിയത്. മൂന്ന് ദിവസം മുമ്പാണ് ഇതേ ആശുപത്രിയിൽ തത്തംപള്ളി, വെള്ളക്കിണർ സ്വദേശികൾ ആൺകുഞ്ഞിനേയും പെൺകുഞ്ഞിനേയും പ്രസവിച്ചത്.
Also Read- പ്ലസ് ടു വിദ്യാർത്ഥിക്ക് നേരെ ആസിഡ് ഒഴിച്ച് യുവാക്കൾ; സൗഹൃദം ഉപേക്ഷിച്ചതിന്റെ പ്രതികാരം
നവജാത ശിശുക്കളുടെ മഞ്ഞനിറം മാറുന്നതിനായി ദേഹത്ത് ലൈറ്റടിപ്പിക്കുന്നതിന് കൊണ്ടുപോയിരുന്നു. കുഞ്ഞുങ്ങളെ തിരികെ നൽകിയപ്പോൾ മാറിപ്പോകുകയായിരുന്നു. ആശുപത്രിയിലെ ക്ലീനിങ്ങ് സ്റ്റാഫ് ആണ് കുട്ടികളെ തിരിച്ചു കൊണ്ടുവന്ന് ഏൽപിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
തത്തംപള്ളി സ്വദേശിനിയുടേത് പെണ്‍കുഞ്ഞും വെള്ളക്കിണര്‍ സ്വദേശിയുടെ ആണ്‍കുഞ്ഞുമായിരുന്നു. സംഭവത്തിൽ ആശുപത്രി സൂപ്രണ്ടിന് പരാതി നൽകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.