അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം; ഈ വർഷം ജീവൻപൊലിയുന്ന ഏഴാമത്തെ കുഞ്ഞ്

21 ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്

News18 Malayalam | news18-malayalam
Updated: December 12, 2019, 9:21 PM IST
അട്ടപ്പാടിയിൽ വീണ്ടും നവജാതശിശു മരണം; ഈ വർഷം ജീവൻപൊലിയുന്ന ഏഴാമത്തെ കുഞ്ഞ്
Representative Image
  • Share this:
അട്ടപ്പാടിയിൽ വീണ്ടുമൊരു നവജാത ശിശു മരിച്ചു. നല്ലശിങ്ക ഊരിലെ നഞ്ചൻ- രാജമ്മ ദമ്പതികളുടെ 21 ദിവസം പ്രായമുള്ള ആൺകുട്ടിയാണ് മരിച്ചത്. ഈ വർഷം അട്ടപ്പാടിയിലെ ഏഴാമത്തെ നവജാത ശിശു മരണമാണ് ഇത്.

പെരിന്തൽമണ്ണയിലെ സ്വകാര്യാശുപത്രിയിൽ വെച്ചാണ് കുട്ടി മരിക്കുന്നത്. ഏഴാം മാസത്തിൽ സിസേറിയനിലൂടെയായിരുന്നു കുട്ടിയെ പുറത്തെടുത്തത്. തുടർന്ന് കുട്ടിയെ ഇൻക്യുബേറ്ററിൽ സൂക്ഷിച്ചുവരികയായിരുന്നു. നേരത്തെ ദമ്പതികളുടെ ആറു കുട്ടികളും പ്രസവിച്ച് എതാനും ആഴ്ചകൾക്കുള്ളിൽ തന്നെ മരിച്ചിരുന്നു.
Published by: Rajesh V
First published: December 12, 2019, 9:19 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading