കണ്ണൂർ: പ്രായവ്യത്യാസത്തിന്‍റെ പേരു പറഞ്ഞ് സൈബർ ആക്രമണത്തിന് വിധേയരായ നവദമ്പതികൾ ആശുപത്രിയിൽ. കഴിഞ്ഞദിവസം കണ്ണൂർ ചെറുപുഴയിൽ വിവാഹിതരായ അനൂപ് പി സെബാസ്റ്റ്യൻ, ജൂബി ജോസഫ് എന്നിവരെയാണ് മാനസികസമ്മർദ്ദത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
വരന് പ്രായം 25, വധുവിന് 48 എന്ന രീതിയിൽ ആയിരുന്നു ഇവരുടെ വിവാഹചിത്രം വെച്ച് സാമൂഹ്യമാധ്യമങ്ങളിൽ നുണകൾ പ്രചരിച്ചത്. വധുവിന് വരനേക്കാൾ പ്രായക്കൂടുതലാണെന്നും കനത്ത സ്ത്രീധനം മോഹിച്ച് വരൻ വിവാഹം കഴിച്ചെന്നുമായിരുന്നു ദുഷ്പ്രചരണം. എന്നാൽ, സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ സത്യമല്ലെന്ന് വ്യക്തമാക്കി നവദമ്പതികൾ തന്നെ രംഗത്തെത്തിയിരുന്നു.
അതേസമയം, സൈബർ ആക്രമണത്തെ തുടർന്ന് മാനസിക സമ്മർദ്ദത്തിലായ ദമ്പതികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വീട്ടുകാരാണ് മാധ്യമങ്ങളോട് പറഞ്ഞത്. കുടുംബത്തിലെല്ലാവരും മാനസികമായി തകർന്നിരിക്കുകയാണ്. നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. നേരത്തെ, സാമൂഹ്യമാധ്യമങ്ങളിലെ വ്യാജ പ്രചരണത്തിനെതിരെ ഇവർ സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.