• HOME
 • »
 • NEWS
 • »
 • kerala
 • »
 • Run away bride | വിവാഹം കഴിഞ്ഞ് രണ്ടാഴ്ച; ആഭരണങ്ങളുമായി നവ വധു കാമുകനോടൊപ്പം സ്ഥലം വിട്ടു

Run away bride | വിവാഹം കഴിഞ്ഞ് രണ്ടാഴ്ച; ആഭരണങ്ങളുമായി നവ വധു കാമുകനോടൊപ്പം സ്ഥലം വിട്ടു

സ്ത്രീധനമായി നല്‍കിയ 51 പവന്റെ ആഭരണങ്ങളും കാറുമായാണ് യുവതി പോയത്

 • Share this:
  തിരുവനന്തപുരം: വിവാഹം(Marriage) കഴിഞ്ഞ് രണ്ടാഴ്ചയ്ക്ക് ശേഷം ആഭരണങ്ങളെല്ലാമെടുത്ത് കാമുകനോടൊപ്പം നാടുവിട്ട് നവവധു (Newlywed Bride). വീട്ടുകാരുടെ പരാതിയെ തുടര്‍ന്ന് പോലീസ് യുവതിയെ കണ്ടെത്തിയെങ്കിലും ഭര്‍ത്താവിനും കുടുംബത്തിനിമൊപ്പം പോവാന്‍ വിസമ്മതിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ കാമുകനോടൊപ്പം വിട്ടയച്ചു.

  പുല്ലുവിള സ്വദേശിനിയായ 23 കാരിയാണ് സ്വന്തം വീട്ടുകാരെയും ഭര്‍ത്താവിനെയും വിട്ട് പൂവച്ചല്‍ സ്വദേശിയായ കാമുകനൊപ്പം നാടുവിട്ടത്.

  വിദേശത്ത് ജോലി ചെയ്യുന്ന പുല്ലുവിള സ്വദേശിയായ യുവാവുമായി രണ്ടാഴ്ച മുമ്പാണ് മതാചാര പ്രകാരം യുവതിയുടെ വിവാഹം നടത്തിയത്. രണ്ട് ദിവസം മുന്‍പ് എസ്.ബി.ഐ.യിലെ കളക്ഷന്‍ ഏജന്റായി ജോലി ചെയ്യുന്ന യുവതി ഓഫീസിലേക്കാണെന്ന് പറഞ്ഞ് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങി. സ്ത്രീധനമായി നല്‍കിയ 51 പവന്റെ ആഭരണങ്ങളും കാറുമായാണ് യുവതി പോയത്. വൈകുന്നേരമായിട്ടും തിരിച്ചെത്താതെ വന്നതോടെയാണ് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയത്.

  പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കാമുകനോടൊപ്പം യുവതി ഒളിച്ചോടിയതാണെന്ന് മനസ്സിലാവുന്നത്. അന്വേണ ഉദ്യോഗസ്ഥര്‍ ഇടപെട്ട് ഇരുവരെയും സ്റ്റേഷനില്‍ എത്തിച്ചെങ്കിലും ഭര്‍ത്താവിനൊപ്പമോ വീട്ടുകാര്‍ക്കൊപ്പമോ പോകാന്‍ യുവതി തയ്യാറായില്ല.

  യുവതിയുമായി പ്രേമത്തിലായിരുന്ന കാമുകന്‍ വിവാഹത്തിന് മുമ്പ് വിവാഹാലോചനയുമായി യുവതിയുടെ വീട്ടില്‍ എത്തിയെങ്കിലും വീട്ടുകാര്‍ വിസമ്മതിച്ചിരുന്നു. ഇതോടെ ഒളിച്ചോടാന്‍ തീരുമാനിച്ച യുവതി സ്വത്ത് മോഹിച്ച് വിവാഹം കഴിയുന്നതുവരെ കാത്തിരുന്നതായാണ് പൊലീസ് പറയുന്നത്.

  തര്‍ക്കം രൂക്ഷഷമായതോടെ വീട്ടുകാരില്‍ നല്‍കിയ സ്ത്രീധനത്തില്‍ നിന്ന് കുറച്ച് ആഭരണങ്ങള്‍ പിതാവിന് തിരിച്ച് നല്‍കാമെന്ന് യുവതി സമ്മതിച്ചു. ഭര്‍ത്താവിനൊപ്പം യുവതി പോവാന്‍ വിസമ്മതിച്ചതോടെ പൊലീസ് ഒളിച്ചോട്ടത്തിന് കേസെടുത്തു.

  Online Class|എല്ലാവരേയും കാണാൻ വീഡിയോ ഓൺ ചെയ്യാൻ പറഞ്ഞ അധ്യാപിക ഓൺലൈൻ ക്ലാസിന് ശേഷം കുഴഞ്ഞുവീണുമരിച്ചു

  കാഞ്ഞങ്ങാട്: ഓൺലൈൻ ക്ലാസിൽ (Online Class)വിദ്യാർത്ഥികളെ (Students) കാണാൻ വീഡിയോ (Video call)ഓൺ ചെയ്യാൻ ആവശ്യപ്പെട്ട അധ്യാപിക(teacher) ക്ലാസിന് ശേഷം കുഴഞ്ഞു വീണു മരിച്ചു. കള്ളാർ അടോട്ടുകയ ഗവ. വെൽഫെയർ എൽ.പി. സ്കൂൾ അധ്യാപിക കള്ളാർ ചുള്ളിയോടിയിലെ സി. മാധവി (47) ആണ് ബുധനാഴ്ച രാത്രി മരിച്ചത്.

  ബുധനാഴ്ച്ച രാത്രി 7.30 നാണ് ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾക്ക് കണക്ക് വിഷയത്തിലായിരുന്നു ക്ലാസ്. എല്ലാവരേയും തനിക്ക് കാണണം എന്ന് പറഞ്ഞായിരുന്നു അധ്യാപിക വീഡിയോ കോൾ ഓൺ ചെയ്യാൻ ആവശ്യപ്പെട്ടത്. ശേഷം ഓരോ കുട്ടികളുമായി സംസാരിച്ചു. ടീച്ചറുമായുള്ള അവസാന സംസാരമാണതെന്ന് വിദ്യാർത്ഥികളും തിരിച്ചറിഞ്ഞില്ല.

  Also Read - Purdah | മകനോടൊപ്പം ബൈക്കിൽ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു

  ചുമയും ശ്വാസംമുട്ടുമുണ്ടെന്ന് പറഞ്ഞ് ടീച്ചർ പെട്ടെന്ന് ക്ലാസ് പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു. ശേഷം അതേ സ്ഥലത്ത് കുഴഞ്ഞു വീണ് മരിച്ചു. എല്ലാവരേയും കാണാൻ തോന്നുന്നു എന്ന് ടീച്ചർ പറയുന്നത് പതിവില്ലെന്ന് പറഞ്ഞാണ് കുട്ടികൾ വിതുമ്പുന്നത്.

  ക്ലാസിനിടയിൽ പതിവില്ലാതെ ടീച്ചർ ചുമയ്ക്കുന്നത് കേട്ട് എന്താണ് പറ്റിയതെന്ന് വിദ്യാർത്ഥികൾ ചോദിക്കുകയും ചെയ്തിരുന്നു. തണുപ്പടിച്ചതാണെന്നും കുഴപ്പമില്ലെന്നുമായിരുന്നു ടീച്ചറുടെ മറുപടി. ശേഷം ഹോം വർക്കും നൽകിയാണ് മാധവി ടീച്ചർ ക്ലാസ് അവസാനിപ്പിച്ചത്.

  Also Read-വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തിയ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ച് വീഴ്ത്തി പണം കവർന്ന സംഘം പിടിയിൽ

  വീട്ടിൽ ഈ സമയത്ത് ടീച്ചർ തനിച്ചായിരുന്നു. സഹോദരന്റെ മകൻ രതീഷിനോട് നേരത്തെ ദേഹാസ്വസ്ഥ്യം അനുഭവപ്പെടുന്നതിനെക്കുറിച്ച് പറഞ്ഞിരുന്നു. രതീഷ് വീട്ടിലെത്തിയപ്പോൾ മാധവി നിലത്ത് വീണ് കിടക്കുന്നതാണ് കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

  പരേതനായ ടി ബാബുവാണ് ഭർത്താവ്. രാമൻ, കല്യാണി, കണ്ണൻ, പരേതരായ രാമകൃഷ്ണൻ, മാധവൻ എന്നിവരാണ് സഹോദരങ്ങൾ.

  മറ്റൊരു സംഭവത്തിൽ, മകനോടൊപ്പം ബൈക്കില്‍ സഞ്ചരിക്കവേ പര്‍ദ ടയറില്‍ കുരുങ്ങി അമ്മ മരിച്ചു. ആലപ്പുഴ ഇല്ലിക്കല്‍ പുരയിടം പൂപ്പറമ്പില്‍ ഹൗസ് ഓട്ടോഡ്രൈവര്‍ ഹസീമിന്റെ ഭാര്യ സെലീനയാണ് അപകടത്തില്‍ മരിച്ചത്.

  വ്യാഴാഴ്ചയാണ് സംഭവം നടന്നത്. കുതിരപ്പന്തി ഷണ്‍മുഖവിലാസം അമ്പലത്തിനു സമീപം വൈകുന്നേരം 4.30ന് ബൈക്കില്‍ മകന്‍ അജ്മലിനോടൊപ്പം പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. തെറിച്ചു വീണ ഇവര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ ഉണ്ടായിരുന്നു. ആലപ്പുഴ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മക്കള്‍:അജ്മല്‍, ഇസാന
  Published by:Karthika M
  First published: