കൊച്ചി: താലികെട്ടിനു പിന്നാലെ ‘മന് കി ബാത്തിന്റെ 100-ാം എപ്പിസോഡ് ശ്രവിച്ച് നവദമ്പതികളും വിവാഹത്തിനെത്തിയവരും. എറണാകുളം സ്വദേശികളായ വരന് അഖിലും വധു അഞ്ജലിയും ബന്ധുക്കളുമാണ് താലികെട്ട് കഴിഞ്ഞ ഉടന്‍ മന് കി ബാത്ത് കേള്‍ക്കാനിരുന്നത്. എറണാകുളം കരയോഗം കാവേരി ഹാളിലായിരുന്നു വിവാഹം നടന്നത്.
ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന്റെ ജ്യേഷ്ഠന് ബി മോഹന്‍ദാസിന്റെ മകനാണ് വരനായ അഖില്‍. തൃപ്പൂണിത്തറ ഉദയംപേരൂരില്‍ ദിലീപ് കുമാറിന്റെ മകളാണ് വധുവായ അഞ്ജലി. വധുവരന്മാര് ബന്ധുക്കളോടും സുഹൃത്തുക്കളോടെപ്പം മന് കി ബാത്ത് ശ്രവിക്കുകയായിരുന്നു. ഇവര്‍ക്കൊപ്പം ബിജെപി, ബിഎംഎസ് നേതാക്കളായ പി കെ കൃഷ്ണദാസ്, അഡ്വ. സി കെ സജി നാരായണന്, സി ജി രാജഗോപാല്‍, രമാദേവി തോട്ടുങ്കല്‍, എറണാകുളം മണ്ഡലം ജനറല്‍ സെക്രട്ടറി വാസ്യദേവ് കമ്മത്ത് എന്നിവരും പങ്കെടുത്തു.
മന് കി ബാത്തിന്റെ വിജയം ശ്രോതാക്കള്‍ ആണെന്നു നൂറാം പതിപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഓരോ സംസ്ഥാനത്തെയും സാധാരണക്കാരുടെ നേട്ടങ്ങള്‍ ജനശ്രദ്ധയില്‍ കൊണ്ടുവരാന്‍ മന് കി ബാത്തിലൂടെ സാധിച്ചു. അതെല്ലാം രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് പ്രോത്സാഹനമായിത്തീര്‍ന്നു എന്നത് അഭിമാനകരമായ നേട്ടമാണ്. മന് കി ബാത്ത് തനിക്ക് വ്രതവും തീര്ഥാടനയാത്രയുമാണെന്നും രാജ്യത്തെ താഴേത്തട്ട് മുതല്‍ ചലനങ്ങളുണ്ടാക്കാന്‍ മന് കി ബാത്തിന് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Kerala wedding, Mann ki Baat, Narendra modi