• HOME
  • »
  • NEWS
  • »
  • kerala
  • »
  • Found Dead | വിവാഹം കഴിഞ്ഞ് പിറ്റേന്നു കാണാതായ നവവരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Found Dead | വിവാഹം കഴിഞ്ഞ് പിറ്റേന്നു കാണാതായ നവവരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ഗള്‍ഫില്‍ പ്രമുഖ കമ്പനിയുടെ സ്ഥാപനത്തില്‍ ജോലിക്കരാനായ ധീരജ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്.

  • Share this:
തൃശൂര്‍: വിവാഹം കഴിഞ്ഞ് പിറ്റേന്ന് കാണാതായ നവവരനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി(Found Dead). മനക്കൊടി കിഴക്കുംപുറം എന്‍എസ്എസ് ഓഫിസിനു സമീപം അഞ്ചത്ത് വീട്ടില്‍ ശിവശങ്കരന്റെയും കോമളവല്ലിയുടെയും മകന്‍ ധീരജ്(37) ആണ് മരിച്ചത്. ഈ മാസം 20നാണ് മരോട്ടിച്ചാല്‍ പഴവള്ളം സ്വദേശിനിയെ ധീരജ് വിവാഹം ചെയ്തത്.

വിവാഹ പിറ്റേന്ന് അമ്മയെ കണ്ടു വരാമെന്ന് പറഞ്ഞ് ഭാര്യയുടെ സ്‌കൂട്ടറുമെടുത്ത് വീട്ടിലേക്ക് പോകുകയായിരുന്നു. എന്നാല്‍ തിരിച്ചെത്താന്‍ വൈകിയതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. ചൊവ്വാഴ്ച രാവിലെ പാലം പടിഞ്ഞാറ് ഒരു കിലോമീറ്റര്‍ അകലെ പുഴയില്‍ മത്സ്യത്തൊഴിലാളികളുടെ വലയില്‍ കാല്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

Also Read-Elephant | ഉത്സവത്തിനെത്തിയ ആന കോഴിയെ കണ്ട് പേടിച്ചു വിരണ്ടു; ഒടുവിൽ എഴുന്നെളളത്തിന് പകരം ആന

വടക്കേ ഭാഗത്ത് നിന്ന് സ്‌കൂട്ടറും പണവും ചെയിനും കണ്ടെത്തി. ഗള്‍ഫില്‍ പ്രമുഖ കമ്പനിയുടെ സ്ഥാപനത്തില്‍ ജോലിക്കരാനായ ധീരജ് വിവാഹത്തിനായാണ് നാട്ടിലെത്തിയത്.

Suicide| കൊല്ലത്ത് പത്താംക്ലാസ് വിദ്യാർത്ഥിനി കിണറ്റിൽ ചാടി മരിച്ചു; ആത്മഹത്യ മാതാപിതാക്കളുടെ മുന്നിൽവെച്ച്

കൊല്ലം: പുത്തൂർ ഇടവട്ടത്ത് പത്താം ക്ലാസ് വിദ്യാർത്ഥിനി കിണറ്റിൽ ചാടി മരിച്ചു. മാതാപിതാക്കളുടെ മുന്നിൽ വെച്ചായിരുന്നു പതിനഞ്ചുകാരിയായ പെൺകുട്ടിയുടെ ആത്മഹത്യ (Suicide). ബന്ധുവീട്ടിലെ കിണറ്റിൽ ചാടിയാണ് മരിച്ചത്.

Also Read-Accident| മലപ്പുറം കൊണ്ടോട്ടിയിൽ ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; നിരവധി പേർക്ക് പരിക്ക്

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)
Published by:Jayesh Krishnan
First published: