നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • EXCLUSIVE: 'P.P. സുനീർ ലീഗിൽ ചേരും'; വയനാട്ടിലെ സ്ഥാനാർത്ഥിക്കെതിരെ P.V. അൻവർ

  EXCLUSIVE: 'P.P. സുനീർ ലീഗിൽ ചേരും'; വയനാട്ടിലെ സ്ഥാനാർത്ഥിക്കെതിരെ P.V. അൻവർ

  പൊന്നാനിയില്‍ തോറ്റാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍

  പി വി അൻവർ

  പി വി അൻവർ

  • News18
  • Last Updated :
  • Share this:
   സി.വി അനുമോദ്

   മലപ്പുറം: വയനാട്ടിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി പി സുനീറിനെതിരെ ആഞ്ഞടിച്ച് പൊന്നാനിയിലെ ഇടതു സ്വതന്ത്രന്‍ പി വി അന്‍വര്‍. സുനീര്‍ മുസ്ലീം ലീഗില്‍ ചേരാന്‍ ഒരുങ്ങുകയാണ്. ലീഗ്, കോണ്‍ഗ്രസ് നേതാക്കളുമായാണ് സുനീറിന് അടുപ്പം. 2011ല്‍ ഏറനാട് സ്ഥാനാര്‍ഥി ആക്കാമെന്ന് സിപിഐ ജില്ലാ നേതൃത്വം ഉറപ്പ് നല്‍കിയെങ്കിലും മുസ്ലിം ലീഗ് ഇത് അട്ടിമറിച്ചു. ലീഗ് നേതാവ് പി കെ ബഷീര്‍ ഇതിനായി 25 ലക്ഷം രൂപ നല്‍കിയെന്നും അന്‍വര്‍ ന്യൂസ് 18നോട് പറഞ്ഞു.

   ഇന്നലെ സിപിഐക്ക് എതിരേ തിരിഞ്ഞ പി.വി അന്‍വര്‍ ഇന്ന് ആരോപണമുന സുനീറിനെ എതിരേ തിരിക്കുകയായിരുന്നു. സിപിഐ നേതൃത്വം തെരഞ്ഞെടുപ്പില്‍ നന്നായി സഹകരിച്ചു. എന്നാല്‍ സുനീറിനെ വയനാട്ടില്‍ സ്ഥാനാര്‍ത്ഥി ആക്കിയ ഇടതുമുന്നണിക്ക് വലിയ വില നല്‍കേണ്ടി വരും. 2011ല്‍ തന്നെ ഏറനാട് സ്ഥാനാര്‍ത്ഥിയാക്കാമെന്ന് സിപിഐ വാഗ്ദാനം ചെയ്തതാണ്. 25 ലക്ഷം രൂപ നല്‍കി പി.കെ ബഷീര്‍ ഇത് അട്ടിമറിച്ചുവെന്നും അൻവർ ആരോപിക്കുന്നു. എന്നാൽ ആരോപണത്തെ അവജ്ഞയോടെ തള്ളുന്നെന്നായിരുന്നു പി.കെ ബഷീറിന്റെ മറുപടി.

   കള്ളവോട്ടിൽ ലീഗിനെതിരെയും അന്വേഷണം

   പൊന്നാനിയില്‍ തോറ്റാല്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്‍വര്‍ പറഞ്ഞു. തന്നെ തോൽപ്പിക്കാൻ യു.ഡി.എഫ്, ബിജെപിയുമായി രഹസ്യ ധാരണ ഉണ്ടാക്കിയിട്ടുണ്ട്. വളഞ്ഞ വഴി രാഷ്ട്രീയ വ്യഭിചാരം നടത്തി തന്നെ തോൽപ്പിക്കാൻ ശ്രമം. അങ്ങനെയുള്ള സാഹചര്യത്തിൽ എം.എൽ.എ സ്ഥാനം രാജി വെക്കില്ലെന്നും അൻവർ പറഞ്ഞു.

   തനിക്കെതിരായ ഭൂമി കൈയ്യേറ്റ ആരോപണത്തിൽ സത്യസന്ധമായ റിപ്പോർട്ട് തയ്യാറാക്കാൻ ഉദ്യോഗസ്ഥർ ഭയക്കുന്നുവെന്ന് അൻവർ പറഞ്ഞു. ഭൂമി കയ്യേറി എന്നു തെളിയിച്ചാൽ അവർ പറഞ്ഞ പണി താൻ ചെയ്യും. എം എൽ എ ആയതിന് ശേഷം വ്യവസായങ്ങൾ സാമ്പത്തിക നഷ്ടത്തിൽ ആയി. തടയണ പൊളിക്കുന്നതിനെ പറ്റി ഇപ്പോൾ തീരുമാനിച്ചിട്ടില്ല. പ്രദേശവാസികളുമായി ആലോചിച്ചു തീരുമാനിക്കും. ഹൈക്കോടതി ഉത്തരവ് ശാശ്വതമല്ല. മേൽ കോടതിക്ക് തീരുമാനിക്കാമെന്നും അൻവർ പറഞ്ഞു.
   First published:
   )}