തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ന്യൂസ് 18ന്റെ പേരിൽ പ്രചരിച്ച വ്യാജവാര്‍ത്തയ്ക്കെതിരേ ന്യൂസ് 18 പരാതി നൽകി.
'സംസ്ഥാനത്തെ ബിവറേജസ് ഔട്ട്ലെറ്റുകള് മാര്‍ച്ച് 31വരെ അടച്ചിടും' എന്ന് ന്യൂസ് 18 കേരളത്തിന്റെ പേരില്‍ വ്യാജസ്ക്രീൻ ഷോട്ട് സൃഷ്ടിച്ച് വാര്‍ത്ത എന്ന രീതിയിൽ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് പരാതി.
ന്യൂസ് 18 അത്തരമൊരു വാര്‍ത്ത കൊടുത്തിട്ടില്ല. കൃത്രിമമായി സൃഷ്ടിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്.
ന്യൂസ് 18 ചാനലിലൂടെയും ന്യൂസ് 18 വെബ് സൈറ്റിലൂടെയും ഞങ്ങളുടെ ഔദ്യോഗിക യൂട്യൂബ്, ഫേസ്ബുക്ക്, ട്വിറ്റര്‍, ഇൻസ്റ്റഗ്രാം, ഹലോ (News 18 Kerala), ഷെയർചാറ്റ് (@News18Malayalam) അക്കൗണ്ടുകളിലൂടെയും വരുന്ന വാര്‍ത്തകള്‍ മാത്രം ഷെയര്‍ ചെയ്യുക.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.