NEWS 18 IMPACT | പുലപ്രക്കുന്ന് കോളനിയിലെ 9 കുടുംബങ്ങള്‍ക്ക് പട്ടയമായി; വിതരണം ശനിയാഴ്ച
ന്യൂസ് 18 മലയാളമാണ് ആദ്യമായി പുലപ്രക്കുന്ന് കോളനി നിവാസികളുടെ ദുരിതം പൊതുജനശ്രദ്ധയില്‍ കൊണ്ടു വന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ജില്ലാഭരണകൂടവും സര്‍ക്കാരും ഇടപെടുകയുമായിരുന്നു.
news18
Updated: July 4, 2019, 9:32 PM IST

colony
- News18
- Last Updated: July 4, 2019, 9:32 PM IST IST
കോഴിക്കോട്: കാത്തിരിപ്പിനൊടുവില്‍ മേപ്പയൂര്‍ പഞ്ചായത്തിലെ പുലപ്രക്കുന്ന് സാംബവ കോളനിയിലെ ഒമ്പത് കുടുംബങ്ങള്‍ക്ക് പട്ടയം ലഭിക്കുന്നു. പട്ടയ വിതരണവും സമഗ്ര വികസനത്തിനുള്ള പദ്ധതികളുടെ പ്രവൃത്തി ഉദ്ഘാടനവും ശനിയാഴ്ച വൈകിട്ട് ആറിന് മന്ത്രി ടി.പി രാമകൃഷ്ണന് നിര്‍വഹിക്കും.
കോളനിയിലെ 11 കുടുംബങ്ങളില്‍ ഒരാള്‍ക്ക് ഭൂമിയും വീടും സംബന്ധിച്ച രേഖകളുണ്ട്. ബാക്കിയുള്ള 9 കുടുംബങ്ങളുടെ കൈവശമുള്ള നാല് സെന്റ് വീതം ഭൂമിക്കാണ് പട്ടയം നല്‍കുന്നത്.
1977 നു മുന്‍പാണ് കോളനിയിലുള്ളവരുടെ പൂര്‍വികര്‍ പുലപ്രക്കുന്നില്‍ താമസമാകുന്നത്. ഈ കോളനിയുടെ സമഗ്രവികസനത്തിന്റെ ഭാഗമായി വീട് നിര്‍മാണവും ആരംഭിക്കും. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സൊസൈറ്റിയാണ് നിര്‍മ്മാണം ഏറ്റെടുത്തിരിക്കുന്നത് .
വീടിനൊപ്പം റോഡ്, കുടിവെള്ളം തുടങ്ങി കോളനിയുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്ന പദ്ധതികളും നടപ്പാക്കും. വേനലില്‍ ജലദൗര്‍ലഭ്യം ഉണ്ടാകാതിരിക്കാനുളള പദ്ധതികളും ആവിഷ്ക്കരിച്ചിട്ടുണ്ട്.
കുടിവെള്ളം, റോഡുകള്‍ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തോടൊപ്പം ജാതീയമായ ഒറ്റപ്പെടുത്തലും കോളനി നിവാസികളെ ബുദ്ധിമുട്ടിലാക്കുന്നതായിരുന്നു. ഇക്കാര്യം ന്യൂസ് 18 മലയാളമാണ് ആദ്യമായി പൊതുജനശ്രദ്ധയില്‍ കൊണ്ടു വന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ജില്ലാഭരണകൂടവും സര്‍ക്കാരും വിഷയത്തില്‍ ഇടപെട്ടത്.
Also Read ലൈംഗിക പീഡനക്കേസ്: ബിനോയ് കോടിയേരി പോലീസ് സ്റ്റേഷനിൽ ഹാജരായി

Loading...
Loading...