News 18 Impact| ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങിയ തമിഴ് മീഡിയം വിദ്യാർഥികള്‍ക്ക് പഠന സൗകര്യമൊരുക്കുമെന്ന് അധികൃതര്‍

ഓണ്‍ലൈന്‍ പാഠ്യപദ്ധതിയില്‍ തമിഴ് ക്ലാസ്സുകള്‍ ആരംഭിക്കാത്തതിനാല്‍ ഇടുക്കി ജില്ലയിലടക്കം ആയിരക്കണക്കിന് വരുന്ന തമിഴ് വിദ്യാര്‍ഥികളുടെ പഠനം നിലച്ചിരുന്നു. ഇക്കാര്യം ന്യൂസ് 18 വാര്‍ത്തയിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. തുടർന്നായിരുന്നു സർക്കാരിന്റെ ഇടപെടൽ.

News18 Malayalam | news18-malayalam
Updated: June 8, 2020, 7:11 PM IST
News 18 Impact| ഓണ്‍ലൈന്‍ ക്ലാസ് മുടങ്ങിയ തമിഴ് മീഡിയം വിദ്യാർഥികള്‍ക്ക് പഠന സൗകര്യമൊരുക്കുമെന്ന് അധികൃതര്‍
പ്രതീകാത്മക ചിത്രം
  • Share this:
കേരളത്തിലെ തമിഴ് മീഡിയം വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം ഒരുക്കി നൽകുമെന്ന് അധികൃതർ. ന്യൂസ് 18 വാർത്തയെ തുടർന്നാണ് നടപടി.

പുതിയ അധ്യയന വര്‍ഷത്തില്‍ വിദ്യാർഥികളുടെ പഠനം മുടങ്ങാതിരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ പഠന സംവിധാനമൊരുക്കിയപ്പോള്‍ പ്രതിസന്ധിയിലായത് സംസ്ഥാനത്തെ വിവിധ അതിര്‍ത്തി മേഖലകളിലുള്ള തമിഴ്മീഡിയം വിദ്യാർഥികളായിരുന്നു. ഓണ്‍ലൈന്‍ പാഠ്യപദ്ധതിയില്‍ തമിഴ് ക്ലാസ്സുകള്‍ ആരംഭിക്കാത്തതിനാല്‍ ഇടുക്കി ജില്ലയിലടക്കം ആയിരക്കണക്കിന് വരുന്ന തമിഴ് വിദ്യാര്‍ഥികളുടെ പഠനം നിലച്ചിരുന്നു. ഇക്കാര്യം ന്യൂസ് 18 വാര്‍ത്തയിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. തുടർന്നായിരുന്നു സർക്കാരിന്റെ ഇടപെടൽ.

TRENDING:'മുഖ്യമന്ത്രിയുടെ ബഡായി പൊളിഞ്ഞു, സർക്കാരിന് ക്വറന്‍റീൻ സൗകര്യമില്ല' വിമർശനവുമായി ചെന്നിത്തല
[NEWS]
eSports | കളി കാര്യമാകാൻ സമയം ആയോ? എങ്ങനെ ഒരു മികച്ച ഡിജിറ്റൽ കളിക്കാരൻ ആകാം
[NEWS]
വിവാഹമോചനം ഒഴിവാക്കണം; താര ദമ്പതികൾ പിരിഞ്ഞ് താമസിക്കാൻ തീരുമാനിക്കുന്നു എന്ന് വിവരം [NEWS]

അടുത്ത ആഴ്ചയില്‍ തന്നെ തമിഴ് മീഡിയം വിദ്യാർഥികള്‍ക്കും ഓണ്‍ലൈനില്‍ ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിച്ച് വരികയാണെന്നും ഇതിനായി സോഫ്റ്റ് വെയർ രൂപകല്‍പ്പന ചെയ്യുന്നുണ്ടെന്നും ദേവികുളം എം എല്‍ എ എസ്. രാജേന്ദ്രന്‍ വ്യക്തമാക്കി. ആദ്യം ഹൈസ് സ്‌കൂള്‍, പ്ലസ് ടൂ വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഒപ്പം ഇടുക്കി ജില്ലയിലെ അടക്കമുള്ള ആദിവാസി ഊരുകളിലെ വിദ്യാർഥികള്‍ക്കും ഈ ക്ലാസ്സിന്റെ സേവനം ലഭ്യമാക്കുന്നതിന് നടപടികള്‍ സര്‍ക്കാര്‍ തലത്തില്‍ സ്വീകരിച്ച് വരികയാണെന്നും അധികൃതർ അറിയിച്ചു.

First published: June 8, 2020, 5:43 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading