Onam 2019: 'പൂവേ പൊലി പൂവേ, നറു തുമ്പപ്പൂച്ചിരിയേ'; ന്യൂസ് 18 കേരളം ഓണം ഗിഫ്റ്റ്!
Onam 2019: 'പൂവേ പൊലി പൂവേ, നറു തുമ്പപ്പൂച്ചിരിയേ'; ന്യൂസ് 18 കേരളം ഓണം ഗിഫ്റ്റ്!
രണ്ടുപ്രളയങ്ങളെ അതിജീവിച്ച കേരളം ഓണത്തിന്റെ പൊലിമ വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലാണ്. ഈ പശ്ചാത്തലം ഉൾക്കൊണ്ടുകൊണ്ടാണ് 'പൂവേ പൊലി പൂവേ, നറു തുമ്പപ്പൂച്ചിരിയേ' എന്ന ഓണപ്പാട്ടിന് ജാസി ഗിഫ്റ്റ് ഈണം നൽകിയിരിക്കുന്നത്
ഓണത്തിന്റെ ആവേശം ഏറ്റുവാങ്ങി ഓണപ്പാട്ടുമായി ന്യൂസ് 18 കേരളം. രണ്ടുപ്രളയങ്ങളെ അതിജീവിച്ച കേരളം ഓണത്തിന്റെ പൊലിമ വീണ്ടെടുക്കുന്നതിനുള്ള ശ്രമത്തിലാണ്. ഈ പശ്ചാത്തലം ഉൾക്കൊണ്ടുകൊണ്ടാണ് പ്രശസ്ത ചലച്ചിത്രസംഗീത സംവിധായകൻ ജാസി ഗിഫ്റ്റ് ഈണം നൽകി 'പൂവേ പൊലി പൂവേ, നറു തുമ്പപ്പൂച്ചിരിയേ' എന്ന ഓണപ്പാട്ട് ന്യൂസ് 18 കേരളം അവതരിപ്പിക്കുന്നത്. സ്വതസിദ്ധമായ വേഗത ഒഴിവാക്കി മെലഡിയായാണ് ഈ ഗാനം ജാസി ഒരുക്കിയിട്ടുള്ളത്. ജാസി ഗിഫ്റ്റ് ഈണമിട്ട ഗാനം ആലപിച്ചിരിക്കുന്നത് അദ്ദേഹവും സൗമ്യ ശ്യാമും ചേർന്നാണ്.
'പൂവേ പൊലി പൂവേ, നറു തുമ്പപ്പൂച്ചിരിയേ' രചിച്ചിരിക്കുന്നത് ന്യൂസ് 18 കേരളം പ്രിൻസിപ്പൽ കറസ്പോണ്ടന്റും കവിയും ഗാനരചയിതാവുമായ ജോയ് തമലമാണ്. ജോയ് തമലം രചിച്ച് കഴിഞ്ഞ വർഷത്തെ പ്രളയ സമയത്ത് കേരളത്തെ കൈചേർത്ത് പിടിച്ചുകൊണ്ട് ന്യൂസ് 18 കേരളം അവതരിപ്പിച്ച 'കരളുറപ്പുള്ള കേരളം' എന്ന ഗാനവും ഏറെ ശ്രദ്ധേയമായിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.