• HOME
  • »
  • NEWS
  • »
  • kerala
  • »
  • News 18 Special Program | 'സണ്ടക്കോഴി', മീനാക്ഷിപുരത്തെ പോരുകോഴി വിശേഷങ്ങൾ

News 18 Special Program | 'സണ്ടക്കോഴി', മീനാക്ഷിപുരത്തെ പോരുകോഴി വിശേഷങ്ങൾ

'സണ്ടക്കോഴി' പ്രത്യേക പരിപാടി ഞായർ രാവിലെ 11.30 നും വൈകീട്ട് 3.30 നും

News18

News18

  • Share this:
    തമിഴ്നാട്ടിലും പാലക്കാടിൻ്റെ അതിർത്തി ഗ്രാമങ്ങളിലും പോരുകോഴികളെ വളർത്തുന്നത് സജീവമാണ്. കോഴിപ്പോരിനു വേണ്ടിയാണ് കോഴികളെ പ്രത്യേക ചിട്ടയിൽ വളർത്തിയെടുക്കുന്നത്. കോഴിപ്പോര് നിരോധിച്ചതാണെങ്കിലും കാർഷിക സംസ്ക്കാരത്തിൻ്റെ ഭാഗമായി തമിഴ് കർഷകർ പോരുകോഴികളെ വളർത്തുന്നത് ഇന്നും തുടരുകയാണ്.

    പതിമൂന്നാം നൂറ്റാണ്ടിൽ ചോള രാജക്കാൻമാരുടെ കാലം തൊട്ടേ കോഴിപ്പോരുണ്ടെന്നാണ് കർഷകർ പറയുന്നത്.  ജെല്ലിക്കെട്ടും കോഴിപ്പോരും തമിഴ് കർഷകരുടെ ആവേശമാണ്.

    കോഴിപ്പോര് പ്രമേയമാക്കി നിരവധി തമിഴ് സിനിമകളും ഇറങ്ങിയിട്ടുണ്ട്. ധനുഷിന് ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത ആടുകളം അത്തരത്തിലൊരു സിനിമയാണ്. മലയാള സിനിമകളിലും കോഴിപ്പോരിന്റെ സാന്നിധ്യമുണ്ട്.  ജയരാജ് സംവിധാനം ചെയ്ത കണ്ണകി കോഴിപ്പോരിന്റെ പശ്ചാത്തലത്തിൽ പറഞ്ഞ കഥയാണ്.

    പാലക്കാടിന്റെ അതിർത്തി ഗ്രാമമായ മീനാക്ഷിപുരത്ത് ഇപ്പോഴും പോരുകോഴികളെ വളർത്തുന്ന കർഷകരുണ്ട്. അതിർത്തിയ്ക്കപ്പുറവും ഇപ്പുറവുമെല്ലാം ഇതൊരു പതിവു കാഴ്ചയാണ്. അഞ്ചിനങ്ങളിലായി ഏഴു നിറങ്ങളിലാണ്  പോരുകോഴികളുള്ളത്.

    മീനാക്ഷിപുരത്തെ പോരുകോഴികളെ കുറിച്ചുള്ള പ്രത്യേക പരിപാടി 'സണ്ടക്കോഴി' ഞായർ രാവിലെ 11.30 നും വൈകീട്ട് 3.30 നും ന്യൂസ് 18 കേരളത്തിൽ.
    Published by:Aneesh Anirudhan
    First published: