ഇടുക്കി പ്രസ് ക്ലബിന്റെ കെ.പി ഗോപിനാഥ് പുരസ്കാരം ന്യൂസ് 18 റിപ്പോർട്ടർ സുവി വിശ്വനാഥിന്

പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ 'തോൽക്കാത്ത പങ്കജാക്ഷിയും സുഭദ്രയും' എന്ന വാർത്തയാണ് പുരസ്കാരത്തിനർഹയാക്കിയത്

news18india
Updated: March 9, 2019, 3:32 PM IST
ഇടുക്കി പ്രസ് ക്ലബിന്റെ കെ.പി ഗോപിനാഥ് പുരസ്കാരം ന്യൂസ് 18 റിപ്പോർട്ടർ സുവി വിശ്വനാഥിന്
പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ 'തോൽക്കാത്ത പങ്കജാക്ഷിയും സുഭദ്രയും' എന്ന വാർത്തയാണ് പുരസ്കാരത്തിനർഹയാക്കിയത്
  • Share this:
തൊടുപുഴ : ഇടുക്കി പ്രസ് ക്ലബിന്റെ ഈ വർഷത്തെ കെ.പി.ഗോപിനാഥ് പുരസ്കാരത്തിന് ന്യൂസ് 18 ചാനൽ റിപ്പോര്‍ട്ടർ സുവി വിശ്വനാഥ് അർഹയായി. ചാനലിന്റെ തൃശ്സൂർ ബ്യൂറോ സീനിയർ റിപ്പോർട്ടറാണ്. 10000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാർഡ്. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ 'തോൽക്കാത്ത പങ്കജാക്ഷിയും സുഭദ്രയും' എന്ന വാർത്തയാണ് പുരസ്കാരത്തിനർഹയാക്കിയത്. ജോർജ് പുളിക്കൻ, ആന്റണി മുനിയറ, രതി കുറുപ്പ് എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് നിർണയിച്ചത്.

രാഷ്ട്രപതി ആദരിച്ച ഈ അമ്മ ആരാണ്?പത്ത്​ വർഷം മുമ്പ് ജീവൻ ടി.വിയിൽ ജേണലിസ്​റ്റ്​ ട്രെയിനിയായി മാധ്യമപ്രവർത്തനം ആരംഭിച്ച സുവി പിന്നീട് ഇന്ത്യാവിഷനിലും  പ്രവർത്തിച്ചു. ഐ.എസ്​.​റിക്രൂട്ട്​മെന്റ്,  മുനമ്പം മനുഷ്യക്കടത്ത്, കൊച്ചി മെട്രോ തുടങ്ങിയ വിഷയങ്ങളിലുള്ള റിപ്പോർട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

'വിളിക്കുമ്പോൾ മതിൽകെട്ടാനും സാംസ്കാരികജാഥ നടത്താനും കുറച്ചു പെണ്ണുങ്ങളെ ആവശ്യമുണ്ട്'; CPM സ്ഥാനാർഥി പട്ടികക്കെതിരെ ശാരദക്കുട്ടി


മ​ഞ്ചേരിയാണ് സുവിയുടെ​ സ്വദേശം. ഭർത്താവ്​ ബിജോയ്​ ​. മകൾ: അനഘ. തിങ്കളാഴ്ച 11.30 ന് തൊടുപുഴ പ്രസ് ക്ലബ് ഹാളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ ജോയ്സ് ജോർജ് എം.പി അവാർഡ് വിതരണം ചെയ്യുമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് അഷ്‌റഫ് വട്ടപ്പാറ, സെക്രട്ടറി എം.എന്‍. സുരേഷ് എന്നിവര്‍ അറിയിച്ചു.
First published: March 9, 2019, 2:32 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading