നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • സ്ഥാനാർഥിയുടെ ജാതിയും മതവും വോട്ടിനെ ബാധിക്കില്ലെന്ന് അരൂരിലെ 84.7% വോട്ടർമാരും

  സ്ഥാനാർഥിയുടെ ജാതിയും മതവും വോട്ടിനെ ബാധിക്കില്ലെന്ന് അരൂരിലെ 84.7% വോട്ടർമാരും

  മതസാമുദായിക ശക്തികൾ വോട്ടിനെ സ്വാധീനിക്കുമോയെന്ന ചോദ്യത്തിന് 75.4% വോട്ടർമാരും ഇല്ലെന്നാണ് മറുപടി നൽകിയത്.

  News18

  News18

  • News18
  • Last Updated :
  • Share this:
   ആലപ്പുഴ: സ്ഥാനാർഥിയുടെ ജാതിയും മതവും തങ്ങളുടെ വോട്ടിനെ സ്വാധീനിക്കില്ലെന്ന് അരൂർ മണ്ഡലത്തിലെ 84.7% വോട്ടർമാരും. അതേസമയം, സ്ഥാനാർത്ഥിയുടെ ജാതിയും മതവും വോട്ടിനെ സ്വാധീനിക്കുമെന്ന് 10.3% വോട്ടർമാർ സർവേയിൽ സമ്മതിച്ചു. 5.0% വോട്ടർമാർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

   അതേസമയം, മതസാമുദായിക ശക്തികൾ വോട്ടിനെ സ്വാധീനിക്കുമോയെന്ന ചോദ്യത്തിന് 75.4% വോട്ടർമാരും ഇല്ലെന്നാണ് മറുപടി നൽകിയത്. എന്നാൽ, സ്വാധീനിക്കുമെന്ന് 18.8% വോട്ടർമാർ പറഞ്ഞപ്പോൾ അഭിപ്രായമില്ലെന്ന് ആയിരുന്നു 5.8% പറഞ്ഞത്.

   സാമ്പത്തികമാന്ദ്യം ജനങ്ങളുടെ ജീവിതത്തെ ബാധിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഉണ്ട് എന്നായിരുന്നു 74.7% വോട്ടർമാർ നൽകിയ മറുപടി. ഇല്ല എന്ന് 21.3% വോട്ടർമാർ മറുപടി നൽകി. അഭിപ്രായമില്ലെന്ന് 4% വോട്ടർമാർ രേഖപ്പെടുത്തി.

   മൂന്ന് മന്ത്രിമാരുടെ ജില്ലയെന്ന ഗുണം ആലപ്പുഴയ്ക്ക് കിട്ടിയിട്ടുണ്ടോയെന്ന് ന്യൂസ് 18 സർവേ; ഇല്ലെന്ന് 52% വോട്ടർമാർ

   പ്രധാനമന്ത്രി നരേന്ദ്രമോദിയോടും കേന്ദ്രസർക്കാർ നയങ്ങളോടും യോജിപ്പുണ്ടോയെന്ന ചോദ്യത്തിന് 50.9% വോട്ടർമാർ ഇല്ല എന്ന ഉത്തരമാണ് നൽകിയത്. 40.9% വോട്ടർമാർ യോജിപ്പുണ്ടെന്ന് രേഖപ്പെടുത്തിയപ്പോൾ 8.2% പേർ അഭിപ്രായമില്ലെന്നാണ് രേഖപ്പെടുത്തിയത്.


   ബിഡിജെഎസ് ഇല്ലാത്തത് എൻഡിഎ മുന്നണിയെ ബാധിക്കുമോയെന്ന ചോദ്യത്തിന് ബാധിക്കില്ലെന്ന് ആയിരുന്നു 45% വോട്ടർമാർ നൽകിയ മറുപടി. ബാധിക്കുമെന്ന് 27.5% ആളുകൾ പറഞ്ഞപ്പോൾ അഭിപ്രായമില്ലെന്ന് 27.5% വോട്ടർമാർ രേഖപ്പെടുത്തി.

   First published:
   )}