നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ന്യൂസ് 18 സർവേ: നല്ല മുഖ്യമന്ത്രി പിണറായി വിജയനെന്ന് അരൂരിലെ വോട്ടർമാർ

  ന്യൂസ് 18 സർവേ: നല്ല മുഖ്യമന്ത്രി പിണറായി വിജയനെന്ന് അരൂരിലെ വോട്ടർമാർ

  പ്രതിപക്ഷത്തിന്റെ പ്രവർത്തനം കാര്യക്ഷമമാണോയെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ഭൂരിഭാഗം അരൂരുകാരുടെയും മറുപടി.

  പിണറായി വിജയൻ

  പിണറായി വിജയൻ

  • News18
  • Last Updated :
  • Share this:
   ആലപ്പുഴ: ആരായിരിക്കും സംസ്ഥാനത്തെ നല്ല മുഖ്യമന്ത്രിയെന്ന ന്യൂസ് 18 സർവേ ചോദ്യത്തിന് ഭൂരിപക്ഷം അരൂരുകാരും നൽകിയ ഉത്തരം പിണറായി വിജയൻ. ആരായിരിക്കും നല്ല മുഖ്യമന്ത്രി എന്ന ചോദ്യത്തിന് 30.8% വോട്ടർമാരും പിണറായി വിജയൻ എന്ന് മറുപടി നൽകിയപ്പോൾ 28.3% വോട്ടർമാർ ഉമ്മൻ ചാണ്ടിയെന്ന ഉത്തരമാണ് നൽകിയത്. 8.1% വോട്ടർമാർ രമേശ് ചെന്നിത്തലയെന്ന ഉത്തരം നൽകിയപ്പോൾ വെറും 1.9% വോട്ടർമാർ മാത്രമാണ് കോടിയേരി ബാലകൃഷ്ണൻ എന്ന ഉത്തരം നൽകിയത്. എന്നാൽ, അഭിപ്രായമില്ലെന്ന് 30.9% വോട്ടർമാർ രേഖപ്പെടുത്തി.

   എ എം ആരിഫ് എംഎൽഎ ആയിത്തന്നെ തുടരണമായിരുന്നോയെന്ന ചോദ്യത്തിന് 57.6% വോട്ടർമാരും അതെ എന്ന് ഉത്തരം നൽകിയപ്പോൾ 31.1%ആളുകൾ ഇല്ല എന്ന ഉത്തരമാണ് നൽകിയത്. 11.3% ആളുകൾ അഭിപ്രായമില്ലെന്നാണ് രേഖപ്പെടുത്തിയത്. ഷാനിമോൾ ഉസ്മാൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ അരൂരിൽ നേടിയ മേൽക്കൈ നിലനിർത്തുമെന്ന് 49.2% വോട്ടർമാരും പറഞ്ഞു. എന്നാൽ, 36.4% പേർ ഇല്ലെന്നാണ് മറുപടി നൽകിയത്. 14.4% വോട്ടർമാർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

   മൂന്ന് മന്ത്രിമാരുടെ ജില്ലയെന്ന ഗുണം ആലപ്പുഴയ്ക്ക് കിട്ടിയിട്ടുണ്ടോയെന്ന് ന്യൂസ് 18 സർവേ; ഇല്ലെന്ന് 52% വോട്ടർമാർ
   അരൂരിലെ വിമതസ്ഥാനാർഥി യുഡിഎഫ് സാധ്യതകളെ ബാധിക്കുമോയെന്ന ചോദ്യത്തിന് 48.8% വോട്ടർമാർക്കും ഇല്ല എന്നായിരുന്നു ഉത്തരം. ബാധിക്കുമെന്ന് 31.2% പേർ മറുപടി നൽകി. അതേസമയം, 20% പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

   അതേസമയം, അരൂരിൽ ഭിന്നത ഏറ്റവും കൂടുതൽ ഏത് മുന്നണിയിലാണെന്ന ചോദ്യത്തിന് യുഡിഎഫ് എന്നാണ് 41.1% വോട്ടർമാരും മറുപടി നൽകിയത്. 28.3% ആളുകൾ എൽഎഡിഎഫ് എന്ന് മറുപടി നൽകിയപ്പോൾ എൻഡിഎയിലാണെന്ന് 14.8% ആളുകളും രേഖപ്പെടുത്തി. അഭിപ്രായമില്ല 15.8% വോട്ടർമാർ രേഖപ്പെടുത്തി.

   പ്രതിപക്ഷത്തിന്റെ പ്രവർത്തനം കാര്യക്ഷമമാണോയെന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു ഭൂരിഭാഗം അരൂരുകാരുടെയും മറുപടി. 62.8% വോട്ടർമാർ അല്ലായെന്ന് രേഖപ്പെടുത്തിയപ്പോൾ 24.5% പേർ അതെയെന്നായിരുന്നു മറുപടി നൽകിയത്. 12.7% വോട്ടർമാർ അഭിപ്രായമില്ലെന്ന് ആണ് രേഖപ്പെടുത്തിയത്.

   സ്ഥാനാർഥിയുടെ ജാതിയും മതവും വോട്ടിനെ ബാധിക്കില്ലെന്ന് അരൂരിലെ 84.7% വോട്ടർമാരും

   സംസ്ഥാന സർക്കാരിന്‍റെ പ്രവർത്തനത്തിൽ തൃപ്തരാണോയെന്ന ചോദ്യത്തിന് 50.5% വോട്ടർമാരും അല്ല എന്ന മറുപടിയാണ് നൽകിയത്. - 41.6% വോട്ടർമാർ അതെയെന്ന് രേഖപ്പെടുത്തിയപ്പോൾ 7.9% പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

   പ്രാദേശിക വികസനമാണ് ഈ തെരഞ്ഞെടുപ്പിലെ ഏറ്റവും പ്രധാനപ്പെട്ട വിഷയമായി മണ്ഡലത്തിലെ 46.1% വോട്ടർമാരും കാണുന്നത്. ‌സർക്കാരിന്‍റെ പ്രവർത്തനം പ്രധാനപ്പെട്ട വിഷയമായി 30.6% വോട്ടർമാർ കാണുമ്പോൾ മുഖ്യമന്ത്രിയുടെ പ്രതിച്ഛായയാണ് 7.4% വോട്ടർമാർ പ്രധാനപ്പെട്ട വിഷയമായി കാണുന്നത്. ജാതിമത താത്പര്യങ്ങൾ - 4.4% വോട്ടർമാർ പ്രധാന വിഷയമായി പരിഗണിക്കുമ്പോൾ പ്രതിപക്ഷത്തിന്‍റെ പ്രവർത്തനം 5.4% വോട്ടർമാർ പ്രധാനപ്പെട്ട വിഷയമായി പരിഗണിച്ചു. 6.1% വോട്ടർമാർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി.

   First published:
   )}