നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • മൂന്ന് മന്ത്രിമാരുടെ ജില്ലയെന്ന ഗുണം ആലപ്പുഴയ്ക്ക് കിട്ടിയിട്ടുണ്ടോയെന്ന് ന്യൂസ് 18 സർവേ; ഇല്ലെന്ന് 52% വോട്ടർമാർ

  മൂന്ന് മന്ത്രിമാരുടെ ജില്ലയെന്ന ഗുണം ആലപ്പുഴയ്ക്ക് കിട്ടിയിട്ടുണ്ടോയെന്ന് ന്യൂസ് 18 സർവേ; ഇല്ലെന്ന് 52% വോട്ടർമാർ

  പി തിലോത്തമൻ, തോമസ് ഐസക്ക്, ജി സുധാകരൻ

  പി തിലോത്തമൻ, തോമസ് ഐസക്ക്, ജി സുധാകരൻ

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: മൂന്ന് മന്ത്രിമാരുടെ ജില്ലയെന്ന ഗുണം ആലപ്പുഴയ്ക്ക് കിട്ടിയിട്ടുണ്ടോയെന്ന ന്യൂസ് 18 സർവേയിലെ ചോദ്യത്തിന് അരൂരിലെ കൂടുതൽ വോട്ടർമാരും നൽകിയ ഉത്തരം ഇല്ലെന്ന്. ഗുണമുണ്ടായിട്ടുണ്ടെന്ന് 37.2% വോട്ടർമാർ പറഞ്ഞപ്പോൾ ഇല്ലെന്നാണ് 52% വോട്ടർമാരും പറഞ്ഞത്. അതേസമയം, 10.8% ആളുകൾ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തിയത്.

   അതേസമയം, അരൂർ പ്രാദേശിക വികസനത്തിൽ തൃപ്തനാണോയെന്ന ചോദ്യത്തിന് അതെ എന്ന ഉത്തരമാണ് 53.5% പേരും നൽകിയ ഉത്തരം. അല്ലെന്ന് 42.2% പേർ അഭിപ്രായപ്പെട്ടപ്പോൾ അഭിപ്രായമില്ലെന്ന് 4.3% പേരും രേഖപ്പെടുത്തി.

   അരൂർ പ്രദേശം വ്യാവസായിക വികസനത്തിൽ പിന്നോക്കമായോയെന്ന ചോദ്യത്തിന് ഇല്ല എന്ന ഉത്തരമാണ് 49.9% ആളുകളും നൽകിയത്. അതെയെന്ന് 43.4% ആളുകൾ പറഞ്ഞപ്പോൾ 6.7% പേർ അഭിപ്രായമില്ലെന്ന് രേഖപ്പെടുത്തി. മണ്ഡലത്തിലെ റോഡ്, പാലങ്ങൾ, കുടിവെള്ളം എന്നീ കാര്യങ്ങളിൽ അരൂരിലെ 45.9% വോട്ടർമാർ തൃപ്തരാണ്. അതേസമയം, തൃപ്തരല്ലാത്തവർ 49.9% ആണ്. അഭിപ്രായമില്ലാത്തവർ 4.2% വോട്ടർമാരും.

   First published: