Latest News Live Updates | ഓഗസ്റ്റ് 19; ഈ മണിക്കൂറിലെ പ്രധാന വാര്‍ത്തകളിലൂടെ

ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും

 • News18 Malayalam
 • | August 19, 2022, 14:19 IST
  facebookTwitterLinkedin
  LAST UPDATED A MONTH AGO

  AUTO-REFRESH

  HIGHLIGHTS

  14:27 (IST)


  ഞങ്ങൾ എല്ലാവരും കമ്മ്യൂണിസ്റ്റകാരാണെന്ന് പാലക്കാട് ഷാജഹാൻ വധക്കേസിലെ പ്രധാന പ്രതി നവീൻ.തന്റെ കയ്യിൽ ചെഗുവേരയെ പച്ചകുത്തിയത് മാധ്യമങ്ങളെ കാണിച്ചു.പൊലീസിന് മർദിക്കേണ്ട ആവശ്യമില്ലെന്ന് ഡിവൈഎസ്പി വി കെ രാജു പറഞ്ഞു.ആദ്യ നാല് പ്രതികളെ ഈ മാസം 25 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.

  14:10 (IST)

  വയനാട്  കൽപറ്റയിലെ രാഹുൽഗാന്ധി എം.പിയുടെ ഓഫിസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ
  എം.പിയുടെ പി.എ ഉൾപെടെ നാലു കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിൽ. എം.പി  ഓഫിസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫിസ് സ്റ്റാഫ് രാഹുൽ എസ്.രവി, കോൺഗ്രസ് പ്രവർത്തകരായ വി നൗഷാദ്, മുജീബ് എന്നിവരെയാണ് മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനു ശേഷം ഇന്ന് ഉച്ചയോടെ അറസ്റ്റ് ചെയ്തത്

  14:0 (IST)

  തനിക്ക് എതിരെ കാപ്പ ചുമത്താനുള്ള നീക്കം രാഷ്ട്രീയ പകപോക്കലിന്റെ  ഭാഗമാണെന്ന് യൂത്ത് കോൺഗ്രസ് നേതാവ്  ഫർസിൻ മജീദ്. ജനങ്ങളുടെ കോടതിയിൽ വിഷയം അവതരിപ്പിക്കും. പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്ത് തുടർ നടപടി സ്വീകരിക്കുമെന്ന് ഫർസിൻ ന്യൂസ് 18 നോട് പറഞ്ഞു

  12:43 (IST)

  വാഹനങ്ങൾ കൂട്ടിയിടിച്ച്  കത്തിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു 

  കണ്ണൂർ  കണ്ണപുരത്ത്  വാഹനങ്ങൾ കൂട്ടിയിടിച്ച്  കത്തിയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരനായ ചിക്ക്മംഗ്ലൂർ സ്വദേശിമുഹമ്മദ് ഷംസീർ  ആണ് മരിച്ചത്. കണ്ണപുരം പഞ്ചായത്ത് ഓഫീസിന് സമീപമാണ് രാവിലെ കാറും ബൈക്കും കൂട്ടിയിച്ച് രണ്ടു വാഹനങ്ങളും കത്തി നശിച്ചത്

  11:51 (IST)

  പലചരക്ക് കടയിൽ തീപടർന്ന് അപകടം
  പാലക്കാട് കൂറ്റനാട് പെരിങ്ങോട് മൂളിപറമ്പിൽ പലചരക്ക് കടയിൽ തീപടർന്ന് അപകടം.മൂളിപറമ്പ് സെന്ററിലുള്ള കെ.എം സ്റ്റോർ എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്.വെള്ളിയാഴ്ച്ച കാലത്ത് 6:30 നാണ് സംഭവം.കട ഉടമ അബൂബക്കറിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ചാലിശ്ശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.


  11:14 (IST)

  സംസ്ഥാനത്തെ സ്കൂളുകൾക്ക് നാളെ പ്രവൃത്തിദിനം 

  തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ (ശനിയാഴ്ച) പ്രവൃത്തി ദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് സ്‌കൂളുകള്‍ക്കു പല ദിവസങ്ങളിലും അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചുതീര്‍ക്കാനാണ് ശനിയാഴ്ച ക്ലാസ് നടത്തുന്നത്. 

  10:0 (IST)

  ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട്ടിൽ സിബിഐ റെയ്ഡ് 

  ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വീട് ഉള്‍പ്പെടെ 21 ഇടങ്ങളില്‍ സിബിഐ റെയ്ഡ്. മദ്യനയത്തിലെ ക്രമക്കേട് വിഷയവുമായി ബന്ധപ്പെട്ടാണ് നടപടി. 

  9:34 (IST)

  10 ലിറ്റർ ചാരായവുമായി ഒരാൾപിടിയിൽ 

  ഇടുക്കി രാജാക്കാടിൽ 10 ലിറ്റർ ചാരായവുമായി ഒരാൾപിടിയിൽ. കാന്തിപ്പാറ സ്വദേശി തറപ്പിൽ ജോസഫ് ആണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഉടുമ്പൻചോല എക്സ്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത.്

  ഇന്നത്തെ പ്രധാനസംഭവികാസങ്ങളിലൂടെ. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തിലുള്ള , ഗൂഢാലോചന കേസുകൾ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും.   കണ്ണൂര്‍ യൂണിവേഴ്സിറ്റിയിലെ പ്രിയ വർഗീസിന്റെ നിയമനം രാഷ്ട്രീയ താത്പര്യത്തോടെയുള്ളതാണെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.