HOME » NEWS » Kerala » NEWS NAVY DENIES CHARGING KERALA GOVERNMENT FOR FLOOD RESCUE MISSION UPDATED

രക്ഷാ പ്രവര്‍ത്തനത്തിന് ബില്‍ നല്‍കിയിട്ടില്ലെന്ന് നാവിക സേന

News18 Malayalam
Updated: December 3, 2018, 9:09 PM IST
രക്ഷാ പ്രവര്‍ത്തനത്തിന് ബില്‍ നല്‍കിയിട്ടില്ലെന്ന് നാവിക സേന
flood
  • Share this:
കൊച്ചി: പ്രളയകാലത്തെ രക്ഷാ പ്രവര്‍ത്തനത്തിന് കേരളത്തോട് പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് നാവികസേന. പ്രളയകാലത്തെ ദുരിതാശ്വാസ പ്രവര്‍ത്തനം സേനയുടെ ഉത്തരവാദിത്തമാണെന്നും ഇതിന്റെ ഭാഗമായി ആര്‍ക്കും ബില്‍ കൊടുത്തിട്ടില്ലെന്നും നാവികസേന വൈസ് അഡ്മിറല്‍ ജനറല്‍ അനില്‍ കുമാര്‍ ചൗള വ്യക്തമാക്കി.

ദുരാതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സേനയുടെ പരിശീലനത്തിന്റെ ഭാഗമാണെന്നും അനില്‍ കുമാര്‍ ചൗള പറഞ്ഞു. രക്ഷാ പ്രവര്‍ത്തനത്തിന്റെ ചെലവ് എത്രയെന്ന് സേന ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ലെന്നും  കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അനില്‍ കുമാര്‍ ചൗള വ്യക്തമാക്കി.

ലോകത്തെ ഏറ്റവും വലിയ നാവിക സേനകളില്‍ ഒന്നായ ഇന്ത്യന്‍ നാവിക സേനയുടെ 47-ാം നേവി ദിനമാണ് നാളെ ആചരിക്കും.

ഇതോടനുബന്ധിച്ച് കൊച്ചിയില്‍ നാവിക അഭ്യാസ പ്രകടനങ്ങളുമായി നേവി വീക്ക് ആഘോഷ പരിപാടികള്‍ നടന്നിരുന്നു. നേവി ദിനത്തില്‍ കൊച്ചി നേവല്‍ ബേസില്‍ വീരമൃത്യു വരിച്ച ജവാന്‍മാരുടെ ഓര്‍മയ്ക്കായി റീത്ത് ലൈന്‍ സെറിമണിയും പരേഡും മാര്‍ച്ച് പാസ്റ്റും നടക്കും.

 

First published: December 3, 2018, 3:58 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading